muslim league wayanad rehabilitation
17, July, 2025
Updated on 17, July, 2025 3
![]() |
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് വീടുവയ്ക്കാൻ ലീഗ് ഫണ്ട് സ്വരൂപിച്ചത് സദുദ്ദേശത്തോടെയെന്ന് പി എം എ സലാം. 5 വ്യക്തിയിൽ നിന്നാണ് ഭൂമി വാങ്ങിയത്. തോട്ടഭൂമിയാണന്ന് ഇപ്പോൾ പറയുന്നവർ അതിൻ്റെ ഔദ്യോഗിക തീരുമാനം വന്ന ശേഷം ആരോപണം ഉന്നയിച്ചാൽ പോരെ എന്നും അദ്ദേഹം ചോദിച്ചു. 11.22 ഏക്കർ ഭൂമിയാണ് ലീഗ് വാങ്ങിയത്. ഇപ്പോൾ വാങ്ങിയ ഭൂമി വീടുവയ്ക്കാൻ 100 ശതമാനം യോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പിഎംഎ സലാം രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക അനിശ്ചിതമായി നീട്ടുന്നു. രാഷ്ട്രിയ പാർട്ടികൾക്ക് പട്ടിക നൽകുന്നില്ല. ആളെ ചേർക്കാനുള്ള അവസരം നിഷേധിക്കുന്നു. വോട്ടർ പട്ടിക ചോർത്തി സി പി ഐ എം കേന്ദ്രങ്ങൾക്ക് നൽകിയെന്നും വോട്ടർ പട്ടിക ചോർന്നത് ഗുരുതര ക്രമക്കേടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നു. നടപടി വേണം. ഇല്ലെങ്കിൽ നിയമപരമായി മുസ്ലിംലീഗും യുഡിഎഫും നീങ്ങും. ജൂലൈ 9ആം തിയതി വോട്ട്ർ പട്ടിക തയ്യാറായിട്ടുണ്ട്. എന്നാൽ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ സമയമാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും അദ്ദേഹം രംഗത്തെത്തി. ആളുകളെ വിദ്യാഭ്യാസ മന്ത്രി കബളിപ്പിക്കുകയാണ്. ചർച്ചയ്ക്കു മുമ്പ് തന്നെ മന്ത്രി തിരുമാനം പ്രഖ്യാപിക്കുകയാണ്. പിന്നെ ചർച്ചയ്ക്ക് എന്ത് പ്രസക്തിയെന്നും പിഎംഎ സലാം ചോദിച്ചു. ബാലിശവും മുൻവിധിയുമാണ് സർക്കാരിനുള്ളത്. ചർച്ചയ്ക്ക് പോകണോ എന്ന് തിരുമാനിക്കേണ്ടത് മതസംഘടനകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു