നോ സ്മോക്കിംഗ്: പുകവലിക്കെതിരേ കർശന നടപടിയുമായി ഫ്രാൻസ്

നോ സ്മോക്കിംഗ്: പുകവലിക്കെതിരേ കർശന നടപടിയുമായി ഫ്രാൻസ്
30, May, 2025
Updated on 30, May, 2025 37

നോ സ്മോക്കിംഗ്: പുകവലിക്കെതിരേ കർശന നടപടിയുമായി ഫ്രാൻസ്

പാരീസ്: പൊതു സ്ഥലങ്ങളിലെ പുകവലിക്കെതിരേ കർശന നടപടിയുമായി ഫ്രാൻസ്. രാജ്യത്ത്  പുകയില ഉപയോഗം അനിയന്ത്രിയമായ തോതിൽ വർധിച്ച പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നത്. ജൂലൈ ഒന്നു മുതൽ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പ്രാബല്യത്തിൽ വരുമെന്ന് ഫ്രാൻസ് ആരോഗ്യമന്ത്രി കാതറിൻ വൗട്രിൻ പറഞ്ഞു.

 ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയുൾപ്പെടെ കുട്ടികൾക്ക് പ്രവേശിക്കാൻ കഴിയുന്ന എല്ലാ പൊതു സ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്നാണ്  ഫ്രാൻസ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. 

 പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികളുടെ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ലംഘിക്കുന്നിടത്ത് നി‍ർത്തുന്നുവെന്ന്  മന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ മുന്നിൽ വിദ്യാർത്ഥികൾ പുകവലിക്കുന്നത് തടയാനായി അവിടെയും നിരോധനമേ‍ർപ്പെടുത്തും. ഇത് ലംഘിക്കുന്നവ‍ർക്ക് 135 യൂറോ പിഴയും ഈടാക്കും.




Feedback and suggestions