1, December, 2025
Updated on 1, December, 2025 32
ഹൂസ്റ്റൺ: വടക്കൻ ഹൂസ്റ്റണിൽ അഗ്നി ശമന സേനയുടെ വാഹനത്തിലേക്ക് 18 ചക്രവാഹനം ഇടിച്ചു കയറി നാല് ഫയർഫോഴ്സ് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ടിന് ആണ് സംഭവം.
ഫ്രീ വേയിൽ ഒരു കാർ അപകട ത്തിൽപ്പെട്ടതിനെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടയുന്നതിനിടെയാണ് പാഞ്ഞുവന്ന 18 ചാക്ര വാഹനം അഗ്നിശമന സേനയുടെ വാഹനത്തിന് ഇടിച്ചത്. ടെക്സസ് അഗ്നിശമന സേനാംഗങ്ങൾക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ നാല് അഗ്നിശമന സേനാംഗങ്ങളും വേഗം സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥി ക്കുന്നു,” ഹ്യൂസ്റ്റൺ പ്രൊഫഷണൽ ഫയർ ഫൈറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പാട്രിക് എം. “മാർട്ടി” ലാൻക്റ്റൺ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഈസ്റ്റെക്സ് ഫ്രീവേയിൽ ഉണ്ടായ കാർ വാഹനാപകടത്തെത്തുടർന്ന് ഹ്യൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ പമ്പർ എഞ്ചിൻ ഉപയോഗിച്ച് നോർത്ത്പാർക്ക് ഡ്രൈവിലെ ഫ്രീവേയിലേക്കുള്ള പ്രവേശനം തടയുന്നതിനിടെയാണ് വലിയ റിഗ് ഇടിച്ചതെന്ന് അധികൃതർ പറഞ്ഞു