നാഷ്ണല്‍ ഗാര്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം: ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രയ്ക്ക് വിലക്ക് നീക്കവുമായി യുഎസ്


2, December, 2025
Updated on 2, December, 2025 37


വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് കൊലയാളി രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് പൂര്‍ണമായും യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം. പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ക്രിസ്റ്റി നോ ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്തത്.


കൊലയാളികളെ അമേരിക്കയിലേക്ക് കയറ്റിവിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള അമേരിക്കയിലേക്കുള്ള യാത്ര പൂര്‍ണമായും നിരോധിക്കുമെന്നും ഇതിനായി താന്‍ ശുപാര്‍ശ ചെയ്യുമെന്നും എക്‌സില്‍ കുറിച്ചു. താന്‍ പ്രസിഡന്റിനെ കണ്ട് ഇക്കാര്യം പറഞ്ഞതായും പൂര്‍വ്വികര്‍ അമേരിക്ക കെട്ടിപ്പടുക്കാനായി രക്തവും വിയര്‍പ്പുമൊഴുക്കി. വിദേശ അക്രമികള്‍ക്ക് നമ്മുടെ സൈനീകരെ കൊല്ലാനോ നമ്മുടെ നികുതിപ്പണം സ്വന്തമാക്കനോ അവസരം നല്‌കേണ്ടതില്ല. അമേരിക്കന്‍ സൈനീകര്‍ അഫ്ഗാന്‍ പൗരന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ്‌ അതിശക്തമായ നീക്കവുമായി ക്രിസ്റ്റി നോം രംഗത്തെത്തിയത്.


എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് അമേരിക്ക വിലക്കിനുള്ള നീക്കം നടത്തുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ക്രിസ്റ്റിയുടെ എക്‌സ് പോസ്റ്റ് പ്രസിഡന്റ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലും പങ്കു വെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിന് സഹായം നല്കിയതിനു പാരിതോഷികമായി അമേരിക്കയില്‍ എത്തിയ അഫ്ഗാന്‍ പൗരന്റെ വെടിയേറ്റാണ് അമേരിക്കന്‍ ഗാര്‍ഡ് കൊല്ലപ്പെട്ടത്.




Feedback and suggestions