സൊമാലിയന്‍ കുടിയേറ്റക്കാരെ മാലിന്യങ്ങളെന്ന രൂക്ഷ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്


3, December, 2025
Updated on 3, December, 2025 38


വാഷിംഗ്ടണ്‍: സൊമാലിയയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയവര്‍ക്കെതിരേ മാലിന്യങ്ങളെന്ന രൂക്ഷ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൊമാലിയയില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച് ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി.


സൊമാലിയയില്‍ നിന്ന് അമേരിയിലേക്കു കുടിയേറി ഇപ്പോള്‍ ഡെമോക്രാറ്റ് കോണ്‍ഗ്രസ് പ്രതിനിധിയായ ഇല്‍ഹാന്‍ ഒമറിനെതിരെയും ട്രംപ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അമേരിക്കയ്ക്കായി അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവരെ നമ്മുടെ രാജ്യത്ത് വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തേക്ക് മാലിന്യങ്ങള്‍ സ്വീകരിക്കുന്നത് തുടരുകയാണെങ്കില്‍ നമ്മള്‍ തെറ്റായ ദിശയിലാണ് പോവുന്നതെന്നും സൊമാലിയയില്‍ നിന്നുള്ള കുടിയേറ്റത്തെ പരമാര്‍ശിച്ച് ട്രംപ് കൂട്ടിച്ചേര്‍ത്തു സൊമാലിയക്കാര്‍ ഒന്നും ചെയ്യാതെ പരാതി പറയുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.


അവര്‍ വരുന്നയിടത്ത് അവര്‍ക്ക് ഒന്നുമില്ല. എന്നിട്ടും അവര്‍ പരാതിപ്പെടുന്നത് തുടരുകയാണ് അവരെ നമ്മുടെ രാജ്യത്തിന് വേണ്ട. അവര്‍ വന്ന സ്ഥലത്തേക്ക് പോയി പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെയെന്നാണ് ട്രംപ് പറഞ്ഞത്. സൊമാലി വിഭാഗക്കാര്‍ താമസിക്കുന്ന മിനെ പോളിസ് സെന്റ് പോള്‍ മെട്രോ ഭാഗത്ത് നാട് കടത്തല്‍ നടപടികള്‍ ഊര്‍ജ്ജിതമായതായാണ് ന്യൂയോര്‍ക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു


സാമ്പത്തീക തട്ടിപ്പ് മേഖലയായി സൊമാലിയക്കാര്‍ മിനസോട്ടയെ മാറ്റിയെന്നാണ് ട്രംപ് ആരോപിക്കുന്നത്. യുഎസില്‍ ഏറ്റവുമധികം സൊമാലിയന്‍ വംശജരുള്ള മേഖലയാണ് മിനെപോളിസ്.




Feedback and suggestions