തിളങ്ങുന്ന പ്രകാശം പോലെ മക്കയിലെ കഅ്ബ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രം വൈറൽ


4, December, 2025
Updated on 4, December, 2025 34


സൗദി അറേബ്യയിലെ മക്കയുടെ അതിമനോഹരമായ ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ നിന്ന് പോലും ഇസ്‌ലാമിൻ്റെ ഏറ്റവും പുണ്യസ്ഥലമായ കഅ്ബ ഒരു തിളക്കമുള്ള പ്രകാശമായി ദൃശ്യമാകുന്ന ചിത്രമാണിത്.


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് അടുത്തിടെ മടങ്ങിയെത്തിയ നാസ ബഹിരാകാശ സഞ്ചാരി ഡോൺ പെറ്റിറ്റ് ആണ് ചിത്രം എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ചത്. അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെയാണ്: "മക്കയുടെ ഭ്രമണപഥ കാഴ്ചകൾ. മധ്യഭാഗത്തുള്ള തിളക്കമുള്ള സ്ഥലം ഇസ്‌ലാമിൻ്റെ ഏറ്റവും പുണ്യസ്ഥലമായ കഅ്ബയാണ്, ഇത് ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണ്."ഐ.എസ്.എസിലെ നാലാമത്തെ ദൗത്യത്തിനിടെ തൻ്റെ കലാപരമായ ബഹിരാകാശ ഫോട്ടോഗ്രാഫിയെക്കുറിച്ച് പ്രശസ്തനായ പെറ്റിറ്റ്, സ്റ്റേഷൻ്റെ 'കുപ്പോള' വിൻഡോയിലൂടെ ഉയർന്ന റെസല്യൂഷനുള്ള നിക്കോൺ ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകർത്തിയത്.




Feedback and suggestions