ഇന്ത്യ- റഷ്യയില്‍ നിന്നും ആര്‍ഡി 191 സെമിക്രയോജനിക് റോക്കറ്റ് എന്‍ജിനുകള്‍ വാങ്ങുമെന്നു റിപ്പോര്‍ട്ട്


4, December, 2025
Updated on 4, December, 2025 33


ന്യൂഡല്‍ഹി: ഇന്ത്യ- റഷ്യയില്‍ നിന്നും ആര്‍ഡി 191 സെമിക്രയോജനിക് റോക്കറ്റ് എന്‍ജിനുകള്‍ വാങ്ങുമെന്നു റിപ്പോര്‍ട്ട്. ഇന്ന് ഇന്ത്യയിലെത്തുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയേക്കും.


ബഹിരാകാശ റോക്കറ്റുകളുടെ ലിഫ്റ്റിംഗ് ശക്തി വര്‍ധിപ്പിക്കുന്നതിനായാണ് സെമി ക്രയോജിനിക് റോക്കറ്റ് എന്‍ജിനുകള്‍ ഉപയോഗിക്കുന്നത്. ഈ കരാര്‍ നടപ്പായാല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ബഹിരാകാശ യാത്രാ റോക്കറ്റ് എഞ്ചിനുകള്‍ വാങ്ങുന്നത് ഇത് രണ്ടാം തവണയായിരിക്കും. 1990 ല്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഏഴ് ‘കെവിഡി 1 ‘ക്രയോ ജനിക് എഞ്ചിനുകള്‍ വാങ്ങ യിരുന്നു. ഇന്ത്യയുടെ അന്നത്തെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എ ല്‍വിയില്‍ ഈ എഞ്ചിനുകള്‍ ഉപയോഗിച്ചിരുന്നു.

2023 ഏപ്രിലില്‍, ‘ആര്‍ഡി 191’ എഞ്ചിന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഒരു ശുഭവാര്‍ത്ത പുറത്തുവരുമെന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ ഡയറക്ടര്‍ ജനറല്‍ ദിമിത്രി ബകനോവ് പറഞ്ഞു




Feedback and suggestions