13, March, 2026
Updated on 13, March, 2026 2
ഇറാനിയൻ എണ്ണ വ്യാപാരികൾക്കും അവർ ഉപയോഗിക്കുന്ന കപ്പലുകൾക്കും എതിരെ പുതിയ ഉപരോധങ്ങളുമായി അമേരിക്ക . ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന അനധികൃത വരുമാനം തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇറാന്റെ അനധികൃത എണ്ണ വിൽപ്പനയെയും ആയുധ വികസനത്തെയും സഹായിക്കുന്ന കപ്പലുകൾക്കും കമ്പനികൾക്കുമെതിരെ അമേരിക്ക ഉപരോധം കൂടുതൽ കർശനമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾക്കും ആഭ്യന്തര അടിച്ചമർത്തലുകൾക്കും ഇറാൻ ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇറാന്റെ സൈനിക ആവശ്യങ്ങൾക്കായി അത്യാധുനിക യന്ത്രസാമഗ്രികളും രാസവസ്തുക്കളും എത്തിച്ചു നൽകുന്ന തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ശൃംഖലകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഡ്രോൺ , മിസൈൽ എന്നിവയുടെ നിർമ്മാണത്തിന് ഇവ ഉപയോഗിക്കുന്നു. ഉപരോധം കടുപ്പിച്ചതോടെ ഇറാന്റെ എണ്ണ കയറ്റുമതിയിൽ ഏകദേശം 26 ശതമാനം കുറവ് രേഖപ്പെടുത്തി യിരുന്നു. ഇതോടെ ഇറാന്റെ പ്രധാന വരുമാന മാർഗ്ഗം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.