14, March, 2026
Updated on 14, March, 2026 6
ടെഹ്റാൻ: ഇറാന്റെ എണ്ണ സമ്പുഷ്ടമായ ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ സൈനികാക്രമണത്തിനെതിരേ അതി ശക്തമായ തിരിച്ചടി നല്കുമെന്ന് ഇറാൻ. ഇതോടെ ഇറാൻ- അമേരിക്കൻ സംഘർ ഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ സംഘർഷം കൂടുതൽ കടുക്കുകയാണ്. ഖാർഗ് ദ്വീപ് ആക്രമണം സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർ ത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നിലെയാണ് ഇറാൻ ഭീഷണി കടുപ്പിച്ചത്. മിഡിൽ ഈസ്റ്റിൽ അമേരിക്കയുമായി സഹകരിക്കുന്ന എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്റെ സായുധ സേന മുന്നറിയിപ്പ് നൽകി.ഖാർഗിത്ര ഉണ്ടാകുന്ന ഏതൊരു തടസ്സവും ആഗോള എണ്ണവിലയെ നിയന്ത്രണാതീതമാക്കുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോർമുസ് കടലിടുക്കിൽ യുഎസുമായോ ഇസ്രായേലുമായോ ബന്ധപ്പെട്ട വ്യാപാര കപ്പലുകളെയും എണ്ണ ടാങ്കറുകളെയും ഇറാൻ ലക്ഷ്യമിടുന്നതിനാൽ സംഘർഷ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഇറാന്റെ ഏറ്റവും തന്ത്രപരമായ ആസ്തികളിൽ ഒന്നായി എതിരാളികൾ ഖാർഗ് ദ്വീപിനെ പണ്ടേ കണക്കാ ക്കിയിരുന്നു. ഖാർഗ് ദ്വീപിൽ 15 ലധികം സ്ഫോടനങ്ങൾ സംഭവിച്ചെങ്കിലും, യു.എസ് ആക്രമണങ്ങളിൽ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാന്റെ സ്റ്റേറ്റ് ലിങ്ക്ഡ് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.