ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു റിപ്പോര്‍ട്ട് ഇറാന്റെ 30 മിസൈല്‍ കേന്ദ്രങ്ങള്‍ സജീവം


13, May, 2026
Updated on 13, May, 2026 2


ടെ്ഹ്‌റാന്‍: ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളില്‍ 70 ശതമാനവും തകര്‍ത്തെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രപിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാന രഹിതമെന്നു റിപ്പോര്‍ട്ട്. സൈനിക താവളങ്ങളും ഭൂരിഭാഗവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി.ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഭൂരിഭാഗവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ 33 മിസൈല്‍ കേന്ദ്രങ്ങളില്‍ 30 എണ്ണം ഇപ്പോഴും സജീവമോ ഭാഗികമായി പ്രവര്‍ത്തനക്ഷമമോ ആണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന മേഖലയാണിത്. സംഘര്‍ഷം വീണ്ടും വഷളായാല്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കും എണ്ണക്കപ്പലുകള്‍ക്കും ഇത് വലിയ ഭീഷണിയായി മാറും.ഇറാന്റെ കൈവശം യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെ 70 ശതമാനവും മൊബൈല്‍ മിസൈല്‍ ലോഞ്ചറുകളുടെ 70 ശതമാനവും ഇപ്പോഴും സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതില്‍ മിഡില്‍ ഈസ്റ്റിലുടനീളം ആക്രമണം നടത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ, ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ സംഭരണ-വിക്ഷേപണ കേന്ദ്രങ്ങളില്‍ 90 ശതമാനവും വീണ്ടും പ്രവര്‍ത്തനസജ്ജമായതായാണ് കരുതപ്പെടുന്നത്.ഇറാന്റെ സൈന്യം ഗുരുതരമായി തകര്‍ന്നുവെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വരുന്നത്. മാര്‍ച്ചില്‍, ഇറാന്റെ സൈന്യം, നാവികസേന, വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള സൈനിക ശക്തി അവശേഷിക്കുന്നില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം, യുഎസ്-ഇസ്രായേല്‍ സംയുക്ത ഓപ്പറേഷന്‍ ഇറാനെ വര്‍ഷങ്ങളോളം യുദ്ധം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാക്കിയെന്നായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രസ്താവിച്ചിരുന്നത്.




Feedback and suggestions