15, May, 2026
Updated on 15, May, 2026 5
ബീജിംഗ്: ഇറാന്‍ അമേരിക്കയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമാധാന കാറിലെത്തിയില്ലെങ്കില്‍ കനത്ത നാശ ത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനീസ് സന്ദര്‍ശനത്തിന്‍രെ അവസാദ ദിവസമായ ഇന്ന്‌ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖ ത്തിലാ യിരുന്നു ട്രംപിന്റെ ഈ പ്രതികരണം.ആണവായുധം കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നു പറഞ്ഞ ട്രംപ് ഇറാന്‍ ഇപ്പോള്‍ അവസാ നിച്ചിരി ക്കുകയാണെന്നും അവര്‍ക്ക് ഒന്നുകില്‍ കരാറുണ്ടാക്കാം. അല്ലെങ്കില്‍ അവര്‍ നാമാവശേഷമാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ട്രംപിന്‍രെ ഈ പ്രതികരണം. അമേരിക്കയും ഇറാനും തമ്മില്‍ കരാറുണ്ടാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ആഗ്രഹി ക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നു ഷി ജിന്‍ പിങ് വാഗ്ദാനം ചെയ്തതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കു ന്നത് ചൈനയും ആഗ്രഹി ക്കുന്നി ല്ലെന്ന് താന്‍ വിശ്വസിക്കു ന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഇറാനിലെ ഖാര്‍ഗ് ദ്വീപ് വെറും ‘നാലോ അഞ്ചോ മിനിറ്റിനുള്ളില്‍’ നിര്‍വീര്യമാക്കാന്‍ യുഎസിന് കഴിയുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ തന്നെ അറിയിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇറാനുള്ള ചൈനയുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇക്കാര്യം ഷിയുമായി ചര്‍ച്ച ചെയ്തതായും ഇറാനു സൈനിക ഉപകരണങ്ങള്‍ നല്‍കില്ലെന്ന് ഷി തനിക്ക് ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു.നിലവില്‍ ഇറാനിയന്‍ എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ചൈനയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്നും ഷി ജിന്‍പിങ് ശക്തനായ ഒരു നേതാവാണെന്നും ട്രംപ് ആവര്‍ത്തിച്ചു