ഇറാനിലെ വെടിനിർത്തൽ പാകിസ്താന്റെ അഭ്യർത്ഥനപ്രകാരം; ഇനി ആക്രമണത്തിനില്ലെന്ന് ട്രംപ്


16, May, 2026
Updated on 16, May, 2026 1


ഇറാനുമായുള്ള വെടിനിർത്തലിന് താൻ സമ്മതിച്ചത് പാകിസ്താനോടുള്ള ഒരു "ഉപകാരം" (Favour) എന്ന നിലയ്ക്കാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ശത്രുതയിലായിരിക്കുന്ന പേർഷ്യൻ ഗൾഫ് രാജ്യമായ ഇറാന് മേൽ ഇനി മേൽ ബോംബാക്രമണങ്ങൾ നടത്തില്ലെന്നും അദ്ദേഹം വെള്ളിയാഴ്ച വ്യക്തമാക്കി.ഫെബ്രുവരി 28-നാണ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി യുദ്ധം ആരംഭിച്ചത്. തുടർന്ന് പാകിസ്താന്റെ മധ്യസ്ഥതയിൽ ഇരുവിഭാഗവും വെടിനിർത്തലിന് ധാരണയായതിനെത്തുടർന്ന് ഏപ്രിൽ 8 മുതൽ ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ചൈന സന്ദർശനത്തിന് ശേഷം എയർ ഫോഴ്സ് വൺ വിമാനത്തിൽ അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.മറ്റൊരു രാജ്യത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ഞങ്ങൾ വെടിനിർത്തലിന് തയ്യാറായത്. യുദ്ധം തുടരുന്നത് എനിക്ക് വ്യക്തിപരമായി ഗുണം ചെയ്യുമായിരുന്നു, എങ്കിലും പാകിസ്താനോടുള്ള താല്പര്യം മുൻനിർത്തി ഞങ്ങളിത് ചെയ്തു. പാകിസ്താനിലെ ഫീൽഡ് മാർഷലും പ്രധാനമന്ത്രിയും മികച്ച വ്യക്തിത്വങ്ങളാണ്," ട്രംപ് പറഞ്ഞു.ഇറാനെ ഒരു സാഹചര്യത്തിലും ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും വർഷങ്ങളായി ടെഹ്‌റാൻ സംഭരിച്ചുവെച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം അവർക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ അമേരിക്കൻ വ്യോമാക്രമണത്തിൽ തങ്ങളുടെ ആണവ നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അതിനാൽ ആണവ ഇന്ധനം വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നുമാണ് ഇറാന്റെ ചർച്ചാസംഅവർ ഭയപ്പെടുത്തുന്ന ഒരു രഹസ്യവുമായാണ് വന്നിരിക്കുന്നത്. ആണവ ഇന്ധനം അവിടെ നിന്ന് മാറ്റാനുള്ള സാങ്കേതികവിദ്യ തങ്ങളുടെ പക്കലില്ലെന്നാണ് അവർ പറയുന്നത്. അതിനുള്ള സമയമോ പരിചയസമ്പത്തോ അവർക്കില്ല," ഇറാന്റെ ആണവ നിലയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ട്രംപ് പറഞ്ഞു.ഘം അവകാശപ്പെടുന്നത്.ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും പിന്തുണയ്ക്കുന്നുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു.ദശാബ്ദങ്ങൾ നീണ്ട ശത്രുത അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം ഏപ്രിൽ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ വെച്ച് ഇറാൻ നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരമൊരു നേരിട്ടുള്ള ചർച്ച നടക്കുന്നത്.ഉപരോധങ്ങൾ നീക്കുന്നതിനും മരവിപ്പിച്ചു നിർത്തിയിരിക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ ഇറാൻ ഫണ്ടുകൾ വിട്ടുകിട്ടുന്നതിനും പകരമായി യുറേനിയം സമ്പുഷ്ടീകരണ പദ്ധതികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ വ്യക്തമായ ഉറപ്പ് നൽകണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം.




Feedback and suggestions