തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍


22, May, 2026
Updated on 22, May, 2026 2


തിരുവനന്തപുരം; തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കേരളാ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. ഇന്നു നടന്ന വോട്ടെടുപ്പില്‍ 101 വോട്ടു നേടിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥി എ.സി മൊയതീന് 35 വോട്ടുകള്‍ ലഭിച്ചു. ആദ്യമായി നിയമസഭയില്‍ സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച ബിജെപിയുടെ ബിബി ഗോപകുമാറിന് മൂന്നൂ വോട്ടുകള്‍ ലഭിച്ചു. കോട്ടയം നിയമസഭ മണ്ഡലത്തില്‍ നിന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയിച്ചു വന്നത്.35 വര്‍ഷത്തെ മപാര്‍ലമെന്ററി അനുഭവങ്ങ ളുടെയും പാരമ്പര്യത്തോടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭ സ്പീക്കറാകുന്നത്. നിലപാടുകളിലെ കാര്‍ക്കശ്യവും ഇടപെടലിലെ ലാളിത്യവുമാണ് മുന്‍ അഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂരിനെ വ്യത്യസ്തനാക്കുന്നത്.കേരള രാഷ്ട്രീയത്തില്‍ ഇന്ന് തലപ്പൊക്കമുള്ള നേതാക്കളില്‍ മുന്‍പന്തിയിലാണ് തിരുവഞ്ചൂരിന്റെ സ്ഥാനം. തലക്കനമില്ലാത്ത സൗമ്യനായ പൊതുപ്രവര്‍ത്തകന്‍. ലാളിത്യം കൊണ്ട് ജനമനസ്‌തൊടുന്ന നേതാവ്. നര്‍മ്മം ചാലിച്ച സംസാരത്തിലൂടെ പൊട്ടിചിരിപ്പിക്കുന്ന ശൈലി. തുടങ്ങിയ നിരവധി പ്രത്യേകതകളാണ് തിരുവഞ്ചൂരിനെ വ്യത്യസ്ഥനാക്കുന്നത്.




Feedback and suggestions