ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കുമേല്‍ 12.5 ശതമാനം അധിക നികുതി നീക്കവുമായി യുഎസ്


3, June, 2026
Updated on 3, June, 2026 3


വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കു മേല്‍ 12. 5 ശതമാനം അധിക നികുതി നീക്കവുമായി അമേരിക്ക.നിര്‍ബന്ധിത തൊഴില്‍ ചൂഷണ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് 60 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് അമേരിക്ക 12.5% വരെ തീരുവ ചുമത്താനുള്ള നീക്കം


യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസാണ് (യുഎസ്ടിആര്‍ ) ആണ ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ചൈനീസ് ഇറക്കുമതിക്ക് മേല്‍ നികുതി ചുമത്താന്‍ ഉപയോഗിച്ച 1974-ലെ യുഎസ് ട്രേഡ് ആക്റ്റിന്റെ സെക്ഷന്‍ 301 പ്രകാരമാണ് ഇപ്പോഴത്തെ നികുതി ചുമത്തല്‍. നികുതി ഈടാക്കല്‍ നീക്കം സംബന്ധിച്ചുളള കാര്യങ്ങള്‍ അവലോകനത്തിലാണെന്നും അന്തിമ തീരുമാനമെടുത്തി ട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.


ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടണ്‍ തുടങ്ങി നിരവധി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 60 സമ്പദ്വ്യവസ്ഥകളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 12.5 ശതമാനം വരെ അധിക താരിഫ് ചുമത്താനാണ് യുഎസ്ടിആര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുഎസ്ടിആര്‍ കണ്ടെത്തല്‍ പ്രകാരം, ഈ രാജ്യങ്ങള്‍ ഒന്നുകില്‍ നിര്‍ബന്ധിത തൊഴില്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സാധനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു, അല്ലെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി.


നിര്‍ബന്ധിത തൊഴിലുമായി ബന്ധപ്പെട്ട ഇറക്കുമതിക്ക് ഭാഗികമായോ പൂര്‍ണ്ണമായോ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് 10% നികുതി നേരിടേണ്ടി വരും. ഇത്തരം നിരോധനങ്ങള്‍ നടപ്പാക്കാത്ത രാജ്യങ്ങള്‍ക്ക് 12.5 എന്ന ഉയര്‍ന്ന നികുതി നേരിടേണ്ടി വന്നേക്കാം. പ്രധാന വ്യാപാര പങ്കാളികള്‍ നിര്‍ബന്ധിത തൊഴിലുമായി ബന്ധപ്പെട്ട ഇറക്കുമതി തടയുന്നതില്‍ പരാജയപ്പെടുന്നത് അമേരിക്കന്‍ തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ പറഞ്ഞു




Feedback and suggestions