4, September, 2026
Updated on 4, September, 2026 3
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം കൂടുതൽ സങ്കീർണമാകുന്നതിനിടെ, പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ സേവനകാലാവധി 2027 വരെ നീട്ടാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തീരുമാനിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൂടുതൽ സൈനിക നടപടികൾ തിരഞ്ഞെ ടുക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.നിലവിൽ ഇറാനെതിരെ സാമ്പത്തിക സമ്മർദം ശക്തമാക്കുക, പരസ്പര ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുക, അല്ലെങ്കിൽ യുദ്ധം കൂടുതൽ വ്യാപിപ്പിക്കുക തുടങ്ങിയ വിവിധ മാർഗങ്ങളാണ് ട്രംപിന് മുന്നിലുള്ളത്. ആദ്യം ഹ്രസ്വവും നിർണായ കവുമായ സൈനിക നടപടിയായി നടത്തിയ ഇറാൻ ദൗത്യം പിന്നീട് വലിയ സൈനിക വിന്യാ സമായി വളർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ പശ്ചിമേഷ്യയിൽ ഏകദേശം 50,000 അമേരിക്കൻ സൈനികരും 19 യുദ്ധക്കപ്പ ലുകളും യുദ്ധവിമാന സ്ക്വാഡ്ര ണുകളും വ്യോമ പ്രതിരോ ധ യൂണിറ്റുകളും പാരാട്രൂപ്പർമാരും വിന്യസിച്ചി ട്ടുണ്ടെന്നാണ് വിവരം.യുദ്ധബാധിത മേഖലയിലുള്ള യുദ്ധക്കപ്പൽ ജീവനക്കാർക്കും വ്യോമ പ്രതിരോധ യൂണിറ്റുക ൾക്കും പാരാട്രൂപ്പർമാർക്കും പ്രതീക്ഷിച്ചതിലും കൂടുതൽ കാലം അവിടെ തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിഷയവുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്. കരസേനയുടെ വ്യോമ പ്രതിരോധ വിഭാഗങ്ങളുടെ വിന്യാസകാലം ഒമ്പത് മാസത്തിൽ നിന്ന് 12 മാസമായി ഉയർത്തിയതായും യൂറോപ്പിൽ നിന്നും പസഫിക് മേഖലയിലും നിന്ന് പശ്ചിമേഷ്യയിലേക്ക് അയച്ച ചില യൂണിറ്റുകൾ ഒരു വർഷത്തി ലേറെ യായി അവിടെ തുടരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അമേരിക്കൻ നാവികസേനയും കടുത്ത സമ്മർദം നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. നിലവിൽ പശ്ചിമേ ഷ്യയിൽ രണ്ട് വിമാനവാ ഹിനിക്ക പ്പലുകളും 13 ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളും ഉൾപ്പെടെ 19 അമേരിക്കൻ യുദ്ധക്കപ്പലുകളാണുള്ളത്. യുദ്ധത്തിന്റെ തുടക്കത്തിൽ മേഖലയിലേക്ക് അയച്ച യുഎസ്എ സ് ഡെൽബർട്ട് ഡി. ബ്ലാക്ക്, യുഎസ്എസ് സ്പ്രൂയൻസ് എന്നീ ഡിസ്ട്രോയ റുകൾ നിലവിൽ ഉപരോധ നടപടികളിൽ പങ്കാളികളാണ്. ഏകദേശം 300 ജീവനക്കാരുള്ള ഈ കപ്പലുക ളിലെ സൈനികർ വിശ്രമത്തിനായി കരയിലെ ത്തുന്നതിന് പകരം മാസങ്ങളോളം കടലിൽ തുടരേണ്ടിവരുന്ന സാഹചര്യവും രൂപപ്പെട്ടിട്ടുണ്ട്.അതേസമയം, ഇറാനെ വീണ്ടും ചർച്ചാമേശ യിലേക്ക് കൊണ്ടുവരുന്നതിനായി ശക്തമായ സാമ്പത്തിക സമ്മർദനയം സ്വീകരിക്കുന്നതിലേക്ക് ട്രംപ് ഭരണകൂടം നീങ്ങുന്നതായും റിപ്പോർട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കാൻ സാമ്പത്തിക സമ്മർദം ഫലപ്രദമാകുമെന്ന പ്രതീക്ഷയിൽ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ട്രംപ് മുതിർന്ന ഉപദേഷ്ടാക്കളുമായി സ്വകാര്യമായി ചർച്ച ചെയ്യുന്നതായും റിപ്പോർട്ട് പറയുന്നു. ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് ഏതാണ്ട് പൂർണ നിയന്ത്ര ണമുണ്ടെന്നും ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും ട്രംപ് സാമൂഹികമാധ്യമത്തിൽ അവകാശപ്പെട്ടു. യുദ്ധം കൂടുതൽ വ്യാപിപ്പിക്കുന്നത് നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർ ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉപദേഷ്ടാക്കൾക്കുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിഗണിച്ചല്ല യുദ്ധവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.