9, September, 2026
Updated on 9, September, 2026 9
കടുത്ത ചൂടിനൊപ്പം രാത്രിയിലെ വൈദ്യുതി മുടക്കം സംസ്ഥാനത്ത് ജനങ്ങളെ വലയ്ക്കുന്നു. ഇന്നലെ രാത്രിയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടക്കം ഉണ്ടായി. പലയിടങ്ങളിലും ഒന്നിലധികം തവണയാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയുള്ള സമയത്താണ് ഈ പവർകട്ട് ബാധകമാകുന്നത്.
എന്നാൽ വൈദ്യുതി പോകുന്ന സമയത്തെക്കുറിച്ച് യാതൊരുവിധ വ്യക്തതയും നൽകുന്നില്ലെന്ന പരാതി ശക്തമാണ്. ദിവസം ഒരു പ്രദേശത്ത് ഏത് സമയത്താണ്, എത്ര നേരം വൈദ്യുതി മുടങ്ങുമെന്ന മുൻകൂർ അറിയിപ്പ് നൽകണമെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിയോട് കർശനമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. പകരം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നുള്ള പൊതുവായ ഒരു അറിയിപ്പ് മാത്രമാണ് കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.