റഷ്യൻ ഡ്രോൺ ആക്രമണം ; യുക്രെയ്നിലെ ഇന്ത്യൻ മരുന്ന് നിർമ്മാണശാല തകർന്നു ; ഒരാൾ കൊല്ലപ്പെട്ടു


4, October, 2026
Updated on 4, October, 2026 5




യുക്രെയ്നിലെ സുമി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉടമസ്ഥതയിലുള്ള പ്രമുഖ മരുന്ന് നിർമ്മാണ ശാലയ്ക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ വംശജനായ രാജീവ് ഗുപ്തയുടെ നേതൃത്വത്തിലുള്ള 'കുസും ഗ്രൂപ്പിന്റെ' നിർമ്മാണ ശാലയ്ക്ക നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഫാക്ടറിയുടെ പ്രധാന കെട്ടിടം പൂർണ്ണമായി തകരുകയും കെട്ടിടത്തിൽ വലിയ തീപിടുത്തവും പുകയും ഉണ്ടാകുകയും ചെയ്തു.ഈ ഡ്രോൺ ആക്രമണത്തിൽ കമ്പനിക്ക് ഏകദേശം 400 കോടി രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുമിയിലെ ഈ ഫാക്ടറിയിൽ അമ്പതിലധികം ജനറിക് മരുന്നുകൾ നിർമ്മിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. യുദ്ധം രൂക്ഷമായി തുടരുമ്പോഴും ഈ സ്ഥാപനം തടസ്സമില്ലാതെ പ്രവർത്തിച്ചു വരികയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.




സാധാരണക്കാരുടെ ജീവിതത്തെയും അത്യാവശ്യ സൗകര്യങ്ങളെയും തകർക്കുന്നതാണ് റഷ്യയുടെ ഈ ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. മരിച്ചയാളുടെ കുടുംബത്തോട് അനുശോചനം അറിയിച്ച അദ്ദേഹം, റഷ്യൻ ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി നിലകൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഈ ആഴ്ചയിൽ മാത്രം ആയിരത്തൊൻപൂറിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ യുക്രെയ്ന് നേരെ ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.


​




Feedback and suggestions