റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്


10, October, 2026
Updated on 10, October, 2026 8



റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ഭാരതത്തിന് മേൽ ഉപരോധ ഭീഷണികളും 50 ശതമാനത്തോളം പരീക്ഷണാത്മക താരിഫുകളും അടിച്ചേൽപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നഗ്നമായ ഇരട്ടത്താപ്പും കപടമുഖവും ലോകത്തിന് മുന്നിൽ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടു. റഷ്യ-ഉക്രെയ്ൻ യുദ്ധം രൂക്ഷമായിരിക്കെത്തന്നെ, വരാനിരിക്കുന്ന നിർണ്ണായകമായ യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ തിരിച്ചടി ഒഴിവാക്കാൻ ട്രംപ് നേരിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തുകയും വൻതോതിൽ റഷ്യൻ ഡീസൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാൻ കരാറൊപ്പിടുകയും ചെയ്തു.


പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്ക് അടച്ചതുമൂലം അമേരിക്കയിൽ ഡീസൽ ഗാലണിന് 6.28 ഡോളറിലേക്ക് (എകദേശം 70% വർദ്ധനവ്) കുതിച്ചുയർന്നതുമാണ് ട്രംപിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വിതരണ ശൃംഖലയെയും കർഷകരെയും വിലക്കയറ്റം കടുത്ത രീതിയിൽ ബാധിച്ചതോടെ ട്രംപ് ഭരണകൂടം നിലപാടുകൾ കാറ്റിൽപ്പറത്തുകയായിരുന്നു. ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് താൻ പുടിനുമായി വിജയകരമായി സംസാരിച്ചെന്നും, റഷ്യ അടിയന്തരമായി 3 ലക്ഷം ടൺ ഡീസലും, നവംബറിൽ 5 ലക്ഷം ടണും, തുടർന്ന് 10 ലക്ഷം ടൺ ഡീസലും അമേരിക്കയ്ക്കും ആഗോള വിപണിക്കുമായി നൽകുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പകരമായി റഷ്യൻ ഡീസൽ കയറ്റുമതിക്ക് മേലുള്ള ഉപരോധങ്ങൾക്ക് 2027 ഏപ്രിൽ വരെ ട്രംപ് ഇളവും അനുവദിച്ചു.





Feedback and suggestions