ദീപ്കെയും നേഹയും കസ്റ്റഡിയിൽ, സമരകേന്ദ്രമായി കൊണാട്ട് പ്ലേസ്; ദേശീയപതാകയേന്തി പ്രതിഷേധിച്ച് പ്രവർത്തകർ, ഡൽഹിയിൽ സംഘർഷാവസ്ഥ, നിരോധനാജ്ഞ


16, October, 2026
Updated on 16, October, 2026 14


ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ കോക്ക്റോച്ച് ജനത പാർട്ടി (സി.ജെ.പി.) പ്രഖ്യാപിച്ച ‘ലെഹ്‌റാ ദോ തിരംഗ’ മാർച്ചുമായി ബന്ധപ്പെട്ട് വൻ സംഘർഷാവസ്ഥ. മാർച്ചിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ്, പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയെയും ഐസ നേതാവ് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. മാർച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചയോടെ നോട്ടീസ് നൽകിയിരുന്നെങ്കിലും, ഇത് ലംഘിച്ച് നേതാക്കളും പ്രവർത്തകരും സമരമുഖത്തേക്ക് എത്തുകയായിരുന്നു.


കൊണാട്ട് പ്ലേസിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, എൻ.ഡി.എം.സിയുടെ നിയന്ത്രണങ്ങളും സുരക്ഷയ്ക്കായി 6,000-ത്തോളം പൊലീസ്, അർധസൈനിക ഉദ്യോഗസ്ഥരെയും വിന്യവിച്ചിട്ടുണ്ട്. സെൻട്രൽ പാർക്കിലേക്ക് എത്തിയ പ്രവർത്തകരെ ആദ്യഘട്ടത്തിൽ തടയാതിരുന്ന പൊലീസ്, പിന്നീട് സെൻട്രൽ പാർക്കിന് സമീപം വെച്ച് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. സ്ഥലത്ത് വൻ ഗതാഗതക്കുരുക്കും സംഘർഷവും തുടരുകയാണ്.അഭിജിത് ദീപ്കെയെയും നേഹ ബോറയെയും അടക്കം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന്, സി.ജെ.പി., ഐസ, എ.എ.പി. പ്രവർത്തകർ ദേശീയപതാകകളേന്തി പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ച് പേരിൽ താഴെയുള്ള സംഘങ്ങളായി എത്തി ദേശീയ പതാക ഉയർത്താനായിരുന്നു സി.ജെ.പി. പദ്ധതിയിട്ടിരുന്നത്. എന്നാൽ നേതാക്കളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രവർത്തകർ പതാകകളുമായി പ്രതിഷേധം ശക്തമാക്കുകയായിരുന്നു


.




Feedback and suggestions