ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ


21, October, 2026
Updated on 21, October, 2026 10



ഇന്ത്യയിലെ ആരോഗ്യസംരക്ഷണ മേഖലയെയും ചികിത്സാ സൗകര്യങ്ങളെയും വാനോളം പുകഴ്ത്തി ബ്രിട്ടീഷ് പൗരനായ ഡേവ് ഫ്ലൂ. ഭാര്യയ്ക്കൊപ്പം ഐ.വി.എഫ് (IVF) ചികിത്സയ്ക്കായി ലഖ്‌നൗവിലെ മാക്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ അദ്ദേഹം, ഇന്ത്യയിലെ ആരോഗ്യ സംവിധാനം തികച്ചും അവിശ്വസനീയവും മികവുറ്റതുമാണെന്ന് അഭിപ്രായപ്പെട്ടു.


യുകെയിലെ നാഷണൽ ഹെൽത്ത് സർവീസുമായി (NHS) താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സേവനങ്ങൾ വളരെ വേഗത്തിലുള്ളതും കാര്യക്ഷമവുമാണെന്ന് സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി. യുകെയിൽ ഒരു എക്‌സ്-റേ ഫലം ലഭിക്കാൻ ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരുമ്പോൾ ഇന്ത്യയിൽ അത് വെറും 15 മിനിറ്റിൽ മുതൽ ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാകുന്നുണ്ടെന്ന് ഡേവ് ഫ്ലൂ ചൂണ്ടിക്കാട്ടി.


അന്താരാഷ്ട്ര രോഗികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ജീവനക്കാരുടെ സമീപനവും പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു. പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. വികസിത രാജ്യങ്ങളിലെ മെഡിക്കൽ സൗകര്യങ്ങളേക്കാൾ എത്രയോ മികച്ചതും ചെലവ് കുറഞ്ഞതുമാണ് ഇന്ത്യയിലെ ചികിത്സാരംഗമെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു.




Feedback and suggestions