ബ്ലഡ് ഷുഗർ കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

Drink these drinks to lower blood sugar
16, July, 2025
Updated on 16, July, 2025 75

Drink these drinks to lower blood sugar

ശരീരത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന മാറ്റമാണ് പ്രമേഹം. രണ്ട് തരം പ്രമേഹങ്ങളാണ് ഉള്ളത് ; ടൈപ്പ് 1 പ്രമേഹവും , ടൈപ്പ് 2 പ്രമേഹവും. ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റം , അനാരോഗ്യകരമായ ഭക്ഷണരീതി, അമിതവണ്ണം ,എന്നിവയാൽ പ്രമേഹ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടി വരുകയാണ്. പ്രമേഹം ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗം, നാഡീ തകരാര്‍, എന്നിവയ്ക്കയും കാരണമാകും.

ബ്ലഡ് ഷുഗർ കുറയ്ക്കാനായി ഈ പാനീയങ്ങൾ ശീലമാക്കാവുന്നതാണ് ;

നെല്ലിക്ക ജ്യുസ് : വിറ്റാമിൻ സി , ആന്റിഓക്സിഡന്റ് , ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ നെല്ലിക്ക ജ്യുസ് കുടിക്കുന്നത് ശരീരത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കാൻ സഹായകമാകും.

വെള്ളരിക്ക ജ്യുസ് : ഫൈബറും വെള്ളവും ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കയുടെ ജ്യുസ് കുടിക്കുന്നത് പ്രമേഹത്തെ തടയും.

തക്കാളി ജ്യുസ് : തക്കാളിയിൽ ഗ്ലൈസമിക് സൂചിക ,കലോറി എന്നിവ കുറവായതിനാൽ ഇത് കുടിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണകരമാകും.

പാവയ്ക്ക ജ്യുസ് : കാർബോഹൈട്രെറ്റ് , ഫാറ്റ് , കലോറി എന്നിവ കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതുമായ പാവയ്ക്കാ ജ്യുസ് പ്രമേഹത്തിന് ഏറെ നല്ലതാണ്.

ഇളനീർ : പഞ്ചസാരയും ,കലോറിയും കുറവായതിനാൽ ഇളനീർ ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കും





Feedback and suggestions