8, February, 2026
Updated on 8, February, 2026 7
ഇന്ത്യയും മലേഷ്യയും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ എത്തി.
ഡൽഹിയിൽ നിന്നാണ് അദ്ദേഹം പുറപ്പെട്ടത്. ഇന്നലെയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ എത്തിയത്.രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തുന്ന പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം നൽകി.
തുടർന്ന്, മലേഷ്യയിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂടിക്കാഴ്ച വഴിതുറക്കും.