ക്‌നാനായ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിക്കാഗോ യുണൈറ്റഡ് ചാമ്പ്യന്‍മാര്‍

Chicago United crowned champions in Knanaya Region Cricket Tournament
22, July, 2025
Updated on 22, July, 2025 23

Chicago United crowned champions in Knanaya Region Cricket Tournament

മിഷിഗന്‍: ക്‌നാനായ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചിക്കാഗോ യുണൈറ്റഡ് ചാമ്പ്യന്‍മാര്‍ മിഷിഗണില്‍ നടന്ന ടൂര്‍ണമെന്റില്‍ കലാശപ്പോരാട്ടത്തില്‍ കാനഡ സേക്രട്ട് ഹാര്‍ട്ട് ടീമിനെ പരാജയപ്പെടുത്തിയാണ് ചിക്കാഗോ യുണൈറ്റഡ് കിരീടം നേടിയത്. .ഡിട്രോയിറ്റ് സെന്റ് .മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലുള്ള മെന്‍സ് മിനിസ്ട്രിയുടെ നേത്രുത്വത്തില്‍ മിഷിഗണിലെ വാറെനിലുള്ള ട്രോംപ്ലി പാര്‍ക്ക് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടത്തപ്പെട്ടത്.

അമേരിക്കയിലെയും ക്യാനഡയിലെയും ക്‌നാനായ റീജിയനിലുള്ള വിവിധ ഇടവകളില്‍ നിന്നുള്ള ടീമുകുളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് ജൂലൈ 19 ന് വൈകുന്നേരം 8:30 നു സംഗീത സന്ധ്യയും വിരുന്നും ഒരുക്കി . 20 നു ക്വാര്‍ട്ടര്‍ ഫൈനല്‍ ,സെമിഫൈനല്‍ ,ഫൈനല്‍ തുടര്‍ന്നു സമ്മാനദാനവും നടത്തപ്പെട്ടു.

ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂബി , ജോണി ചക്കുങ്കല്‍, ജോയി നെടിയകാലായില്‍, മെന്‍സ് മിനിസ്ട്രി ഡിട്രോയിറ്റ്, സോണി പുത്തന്‍പറമ്പില്‍, സനീഷ് വലിയ പറമ്പില്‍, ഫിലിപ്പ്,ഷിലു ചിറയില്‍മ്യാലില്‍, ബേബി മാത്യു കണ്ണച്ചാപറമ്പില്‍, ജയിന്‍ കണ്ണാച്ചാംപറമ്പില്‍, ജീന്‍സ് താനത്ത്, മനു കാരികാട്ട്, റ്റോബി മണിമാലേടത്ത് , സാബു കോട്ടൂര്‍ , തമ്പി ചെമ്മാച്ചേല്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ജെറി ഞാറാത്ത്, ബെന്നി ഇടിയാഞ്ഞിലില്‍, സിറിയക്ക് കാത്തീരത്തിങ്കല്‍, ജോസ് ഉപ്പൂട്ടില്‍ , മാന്‍സണ്‍ ചെമ്പോല , സിറിയക് കൂവക്കാട്ടില്‍, ജയിംസ് ഇല്ലിങ്കല്‍, ജോസ് മോന്‍ തത്തന്‍കുളം, ജീനു പുന്നശ്ശേരില്‍, സിബി കൈതയ്ക്കത്തൊട്ടില്‍ , ബിജു പുത്തറ, ഫിലിപ്പ് മുണ്ടാ പ്‌ളാക്കില്‍, ജോമ്‌സ് കിഴക്കേകാട്ടില്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു.

വാര്‍ത്ത: ജയിംസ് കണ്ണച്ചാന്‍പറമ്പില്‍




Feedback and suggestions