Missing Malayali soldier from Delhi returns home
4, August, 2025
Updated on 4, August, 2025 57
![]() |
ഡൽഹിയിൽ നിന്നും കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി. ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂർ ആണ് ഇന്നലെ രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയത്. പുനെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രക്കിടെ സൈനികനെ കാണാതാവുന്നത്. തുടർന്ന് പൊലീസിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും മറ്റും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
ഫർസീന് ഓർമക്കുറവ് അടക്കമുള്ള ആരോഗ്യപ്രശ്‌നമുള്ളതായും യാത്രക്കിടെ ചില സാധനങ്ങൾ നഷ്ടപ്പെട്ടതായും കുടുംബം വ്യക്തമാക്കി. ഫർസീൻ നിലവിൽ ചികിത്സയിലാണ്.