ഹാംബുര്‍ഗ് റെയില്‍വെ സ്റ്റേഷനിലെ കത്തി ആക്രമണം: 39 കാരിയെ അറസ്റ്റ് ചെയ്തു

ഹാംബുര്‍ഗ് റെയില്‍വെ സ്റ്റേഷനിലെ കത്തി ആക്രമണം: 39 കാരിയെ അറസ്റ്റ് ചെയ്തു
26, May, 2025
Updated on 30, May, 2025 19

ഹാംബുര്‍ഗ് റെയില്‍വെ സ്റ്റേഷനിലെ കത്തി ആക്രമണം: 39 കാരിയെ അറസ്റ്റ് ചെയ്തു

ബര്‍ലിന്‍: ജര്‍മനിയില്‍ ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണത്തില്‍ 12 പേര്‍ക്കു പരിക്കേറ്റ സംഭവത്തിൽ 39 കാരിയായ യുവതിയെ അറസ്റ്റ് ചെയ്തു. പ്രാദേശീക സമയം വൈകിട്ട് ആറോടെയാണ് സംഭവം.

ആക്രമണത്തിന് ഇരയായവരില്‍ ആറു പേരുടെ നില അതീവഗുരുതരവും മൂന്നു പേരുടെ നില ഗുരുതരവും ആറ് പേര്‍ക്ക് നിസാര പരിക്കുമാണുള്ളത്.പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തെ  തുടര്‍ന്ന് നാലു ട്രാക്കുകള്‍ അടച്ചെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയെന്നും അധികൃതര്‍ അറിയിച്ചു.

Feedback and suggestions