Air drop test for Gaganyaan: ഗഗൻയാൻ: പാരച്യൂട്ട് സിസ്റ്റത്തിന്റെ ആദ്യ എയർ-ഡ്രോപ്പ് പരീക്ഷണം വിജയം, അഭിമാനമായി ഐഎസ്ആർഒ

Air drop test for Gaganyaan
25, August, 2025
Updated on 25, August, 2025 61

Air drop test for Gaganyaan: ക്രൂ മൊഡ്യൂൾ ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിൽ പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം ഒരു പ്രധാന പങ്ക് വഹിക്കും

ഗഗൻയാൻ ദൗത്യത്തിനായി വികസിപ്പിച്ച പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം പരീക്ഷിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-01) വിജയം. ക്രൂ മൊഡ്യൂൾ ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിൽ പാരച്യൂട്ട് അധിഷ്ഠിത ഡീസെലറേഷൻ സിസ്റ്റം ഒരു പ്രധാന പങ്ക് വഹിക്കും.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമാണ് ഈ എൻഡ്-ടു-എൻഡ് പ്രകടനം നടത്തിയതെന്ന് ഒരു ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു . ഐഎസ്ആർഒ, ഇന്ത്യൻ വ്യോമസേന, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ), ഇന്ത്യൻ നാവികസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായാണ് പരീക്ഷണം നടത്തിയത്

ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കാനും അവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുക എന്നതാണ് ഗഗൻയാൻ പദ്ധതി ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയാണിത്, ക്രൂവിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത ആളില്ലാ ദൗത്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.




Feedback and suggestions