‘സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ’; സെലൻസ്കിയുമായി ഫോണിൽ‌ സംസാരിച്ച് പ്രധാനമന്ത്രി മോദി

PM Modi speaks with Ukrainian President Volodymyr Zelensky
31, August, 2025
Updated on 31, August, 2025 38

PM Modi speaks with Ukrainian President Volodymyr Zelensky

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സെലൻസ്കിയോട് മോദി. ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ചർച്ച ചെയ്തു. പുടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് യുക്രെയ്ൻ പ്രസിഡന്റുമായി മോദി ഫോണിൽ സംസാരിച്ചത്.

ഇന്ത്യ-യുക്രെയ്ൻ ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു

യുക്രെയ്‌നുമായി ബന്ധപ്പെട്ട സമീപകാല സംഭവ വികാസങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണം പങ്കുവെച്ചതിന് സെലെൻസ്‌കിയോട് ടെലിഫോൺ സംഭാഷണത്തിനിടെ പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞതായും പിഎംഒ പ്രസ്താവനയിൽ‌ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെക്കുറിച്ച് മോദിയെ അറിയിച്ചതായി സെലൻസ്‌കിയും എക്സിൽ കുറിച്ചു.





Feedback and suggestions