Ukraine attacks Russian oil pipeline after Russia attacks Kiev
7, September, 2025
Updated on 7, September, 2025 59
കീവ്: റഷ്യയുടെ ആക്രമണത്തില്‍ കീവ് പട്ടണത്തിലെ സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തില്‍ തീ പിടിച്ചതിനു പിന്നാലെ ശക്തമായ തിരിച്ചടി നല്കി യുക്രെയിന്‍. റബ്രിയാന്‍സ്‌ക് മേഖലയിലുള്ള ‘ദ്രൂഹ്ബ’ എണ്ണ പൈപ്പ്ലൈനു നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി ആക്രമണത്തില്‍ പൈപ്പ് ലൈനില്‍ തീപിടുത്തമുണ്ടായതായി യൂക്രെയ്ന്‍ സേനാ കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി വ്ക്തമാക്കി,
റഷ്യ നടത്തിയ രാത്രി ആക്രമണത്തില്‍ കീവില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. റഷ്യന്‍ ആക്രമണത്തില്‍ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ തീപിടിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യ മിസല്‍ൈ ആക്രമണവും നടത്തിയതായി കീവ് മേയര്‍ വിതാലി ക്ലിച്ച്‌കോ വ്യക്തമാക്കി.
കീവിന്റെ കിഴക്കന്‍ മേഖലയായ ഡാര്‍നിറ്റ്‌സ്‌കിയില്‍് 70-വയസുള്ള ഒരു സ്ത്രീ ബോംബ് ആകര്രമണത്തില്‍ മരണപ്പെട്ടു. ഇവിടെ തന്നെ ഡ്രോണ്‍ ആക്രമണത്തില്‍ ശിശുവും യുവതിയും മരിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ഗര്‍ഭിണിയുമാണ്. നഗരത്തിലെ പലയിടങ്ങളിലും അനേകം ഫ്‌ലാറ്റുകള്‍ കത്തി നശിച്ചതായി അടിയന്തര സേവന വിഭാഗം അറിയിച്ചു.
റഷ്യ സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് കീവ് സൈനിക ഭരണകൂടം പറഞ്ഞു. അതേസമയം, രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ക്രെമെന്‍ചുക് നഗരത്തില്‍ അനേകം പൊട്ടിത്തെറികള്‍ ഉണ്ടായതായി മേയര്‍ അറിയിച്ചു.