ഇന്ത്യൻ പൗരന്മാർക്ക് അടുത്ത പണി: നോൺ-ഇമിഗ്രന്റ് വിസ അപേക്ഷകളുടെ നയം മാറ്റി യുഎസ്

US changes policy on non-immigrant visa applications
8, September, 2025
Updated on 8, September, 2025 27

US changes policy on non-immigrant visa applications

വാഷിംഗ്ടൺ: യുഎസ് നോൺ ഇമിഗ്രന്റ് വിസകൾ (എൻഐവി)ക്കുള്ള അപേക്ഷകർ അവരുടെ പൗരത്വമുള്ള രാജ്യത്തോ താമസിക്കുന്ന രാജ്യത്തോ ഉള്ള യുഎസ് എംബസിയിലോ കോൺസുലേറ്റിലോ അവരുടെ വിസ അഭിമുഖ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യണമെന്ന് സ്റ്റേറ്റ് ഡിപാർട്ട്മെൻ്റ്.

കുടിയേറ്റക്കാരല്ലാത്ത എല്ലാ വിസ അപേക്ഷകരോടും അവരുടെ പൗരത്വമുള്ള രാജ്യത്തോ താമസിക്കുന്ന രാജ്യത്തോ ഉള്ള എംബസികളിലോ കോൺസുലേറ്റുകളിലോ മാത്രമേ അഭിമുഖ അപ്പോയിന്റ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ കഴിയൂ എന്നതാണ് അമേരിക്കയുടെ പുതിയ നയം.

അപേക്ഷാ സ്ഥലം അവരുടെ താമസസ്ഥലത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, അപേക്ഷകർ അപേക്ഷിക്കുന്ന രാജ്യത്തെ താമസസ്ഥലം തെളിയിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

സെപ്റ്റംബർ 6 ന് പ്രഖ്യാപിച്ച പുതിയ നയത്തിൽ , താമസിക്കുന്ന രാജ്യത്തിന് പുറത്ത് അപേക്ഷിക്കുന്ന വ്യക്തികൾക്ക് കൂടുതൽ ദൈർഘ്യമേറിയ അപ്പോയിന്റ്മെന്റ് കാത്തിരിപ്പ് സമയങ്ങൾ നേരിടേണ്ടിവരുമെന്നും അപേക്ഷാ ഫീസ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാനോ നിരസിക്കപ്പെട്ടാൽ കൈമാറ്റം ചെയ്യാനോ കഴിയില്ല




Feedback and suggestions