ട്രംപ് നൊബേൽ സമ്മാനത്തിന് അർഹനല്ലെന്ന് പകുതിയിലധികം അമേരിക്കക്കാർ

More than half of Americans say Trump doesn’t deserve the Nobel Prize
9, September, 2025
Updated on 9, September, 2025 26

More than half of Americans say Trump doesn’t deserve the Nobel Prize

വാഷിംഗ്ടൺ:  ട്രംപ്  സമാധാനത്തിനുളനൊബേൽ സമ്മാനത്തിന് അർഹനല്ലെന്ന് പകുതിയിലധികം അമേരി ക്കക്കാർ. സമാധാനത്തിനുള്ള അടുത്ത നൊബേൽ സമ്മാനം ലഭിക്കാൻ താൻ അർഹനെന്ന് ട്രംപ് അഭിപ്രായ പ്രകടനം ആവർത്തിക്കുന്നതിനിടെയാണ് ജനങ്ങളുടെ  മൂഡ് പുറത്തുവന്നത്.

അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ അദ്ദേഹത്തിന് നൊബേൽ ലഭിക്കാൻ അർഹതയില്ലെന്ന് 56 ശതമാനം അമേരിക്കക്കാരും കരുതുന്നുണ്ട്  തനിക്ക് നൊബേൽ കിട്ടാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയും അദ്ദേഹം തേടിയെന്നും റിപ്പോർട്ടുണ്ട്. ഇസ്രായേലും പാക്കിസ്ഥാനും പോലുള്ള ചില രാജ്യങ്ങൾ  ട്രംപിനെ നൊബേലിന് ശുപാർശ ചെയ്യാൻ മുന്നോട്ടുവന്നിട്ടുമുണ്ട്.

താൻ എഴു വലിയ യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് പകരം സമാധാന നൊബേൽ നേടാൻ താൻ എന്തു കൊണ്ടും അർഹനാണെന്ന് താനെന്നാണ് ട്രംപിന്റെ വാദം.റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ താൻ പലതും ചെയ്യുന്നതായി ട്രംപ് പറയുന്നു. അതേ സമയം ഇത്തരം ശ്രമങ്ങൾക്കിടയിലും ഭൂരിഭാഗം അമേരിക്കക്കാരും ഡോണൾഡ് ട്രംപ് സമാധാന നൊബേലിന് അർഹനല്ലെന്നാണ് കരുതുന്നത്. 29 ശതമാനം ആളുകൾ മാത്രമാണ് ട്രംപിന് നൊബേൽ ലഭിക്കാൻ അർഹതയുണ്ടെന്ന് കരുതുന്നത്.

2025 ആഗസ്റ്റ് 29 മുതൽ സെപ്തംബർ 2 വരെയുള്ള ദിവസങ്ങളിൽ 1,960 യു.എസ് പൗരന്മാരുടെ ഇടയിലാണ് സർവേ നടത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ, യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി എന്നിവരുമായി ട്രംപ് ചർച്ചകൾ നടത്തിയതിന് തൊട്ടു പിന്നാലെയാണ് സർവേ നടന്നത്.

അടുത്ത മാസമാണ് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നത്. ഇതിനിടെയാണ് ട്രംപ് നൊബേൽ സമ്മാനം അർഹിക്കുന്നില്ലെന്ന് അമേരിക്കക്കാർ തന്നെ വ്യക്തമാക്കുന്നത്




Feedback and suggestions