11, November, 2025
Updated on 11, November, 2025 48
വാഷിംഗടണ്‍: ഡല്‍ഹിയില്‍ കാര്‍ സ്്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് അമേരിക്കയും യുകെയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്കി. ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്‍മാര്‍ തിരക്കേറിയ സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും സുരക്ഷാ ജീവനക്കാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിനും ചുറ്റുമുള്ള പ്രദേശങ്ങലിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്കി.കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുതയും നിരവധി ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തി.
സ്‌ഫോടനത്തില്‍ മരണപ്പെവര്‍ക്ക് ഇന്ത്യയിലെ അമേരിക്കന്‍ എംബസി അനുശോചനം അറിയിച്ചു. ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അമേരിക്കന്‍ എംബസി ഇന്ത്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരിതകയാണെന്നു വ്യക്തമാക്കി.പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും എക്‌സില്‍ കുറിച്ച അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലിന്‍ഡി കാമറൂണ്‍ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ചു. ഇന്ത്യയിലുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലക്കപ്പെടണമെന്നും അവര്‍ ആഹ്വാനം ചെയ്തു.