ഡൽഹിയ്ക്ക് ശ്വാസം മുട്ടുന്നു : വായുവിന്റെ ഗുണനിലവാരം ഗുരുതരം


11, November, 2025
Updated on 11, November, 2025 30


ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 425-ൽ എത്തി ‘ഗുരുതരമായ’വിഭാഗത്തിൽ പ്രവേശിച്ചതിനെത്തുടർന്ന്, ദേശീയ തലസ്ഥാന മേഖലയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ മൂന്നാം ഘട്ടം തിങ്കളാഴ്ച കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് നടപ്പിലാക്കി.


ശാന്തമായ കാറ്റ്, സ്ഥിരതയുള്ള അന്തരീക്ഷം, പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയാണ് വായു ഗുണനിലവാരം കുത്തനെ വഷളാക്കിയത്. നവംബർ 10 ന് 362 ആയിരുന്ന AQI ആണ് നവംബർ 11 ന് രാവിലെ 9 മണിയോടെ 425-ലേക്ക് ഉയർന്നത്. AQI 401 നും 450 നും ഇടയിൽ ആയിരിക്കുമ്പോൾ ബാധകമാകുന്ന ഗ്രാപിന്റെ മൂന്നാം ഘട്ടത്തിന് കീഴിലുള്ള എല്ലാ നടപടികളും എൻസിആർ മുഴുവൻ ഉടനടി പ്രാബല്യത്തിൽ വരുത്താൻ CAQM ഉപസമിതി തീരുമാനിച്ചു.




ഗ്രാപ് ഘട്ടം 3 നിയന്ത്രണങ്ങൾ


വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളാകുന്നത് തടയാനായി, നിലവിലെ ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും നിയന്ത്രണങ്ങൾക്കു പുറമെ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നു.


നിർമ്മാണ നിരോധനം: ഡൽഹി-എൻസിആറിൽ എല്ലാത്തരം നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങൾക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. കല്ല് ക്രഷറുകളുടെയും ഖനന സ്ഥലങ്ങളുടെയും പ്രവർത്തനവും നിർത്തിവച്ചു.


മറ്റ് നിയന്ത്രണങ്ങൾ: ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം നിരോധിച്ചു. എല്ലാ നിർമ്മാണ മേഖലകളിലും കർശനമായ പൊടി നിയന്ത്രണ നടപടികളും ഓൺ-ഗ്രൗണ്ട് നിരീക്ഷണവും ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊടി നിയന്ത്രിക്കുന്നതിനായി റോഡുകളിൽ വെള്ളം തളിക്കലും മലിനീകരണ ഹോട്ട്‌സ്‌പോട്ടുകളിൽ 24 മണിക്കൂറും നിരീക്ഷണവും ശക്തമാക്കി.




Feedback and suggestions