12, November, 2025
Updated on 12, November, 2025 44
വാഷിംഗ്ടണ്‍: വെറ്ററന്‍സ് ഡേയ്ക്ക മുന്നോടിയായി യുദ്ധവീരന്‍മാരെ ചേര്‍ത്തുപിടിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. കൊറിയന്‍. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത സൈനീകരെയാണ് ഒബാമ ചേര്‍ത്തുപിടിച്ചത്. വെറ്ററന്‍സ് ഡേയ്ക്ക് മുന്നോടിയായി വാഷിംഗടണിലെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനായി പ്രത്യേക വിമാനത്തില്‍ യാത്ര നടത്തിയ സംഘത്തിനെയാണ് മുന്‍ പ്രസിഡന്റ് സര്‍പ്രൈസ് സന്ദര്‍ശനം നടത്തിയത്.
വിസ്‌കോണ്‍സിനിലെ മാഡിസണില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് യാത്ര നടത്തിയ യുദ്ധവീരന്‍മാരെ സന്ദര്‍ശിക്കുന്ന വീഡിയോ ഒബാമ തന്നെയാണ് സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവെച്ചത്. വാഷിംഗ്ടിലെത്തിയ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും വിമാനത്തില്‍ വെച്ച് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും നമ്മുടെ രാജ്യത്തിനു വേണ്ടി പോരാടിയ സൈനീകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നന്ദി. രാജ്യത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ എല്ലാവരും ചെയ്ത ത്യാഗങ്ങള്‍ ഇന്നും എല്ലാ ദിവസവും ആദരിക്കപ്പെടും,’ ഒബാമ എക്‌സില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
വിമാനത്തില്‍ കയറിയ ഒബാമ മുന്‍ സൈനീകര്‍ക്കായി നല്കിയ സന്ദേശമിങ്ങനെ;,
വെറ്ററന്‍സ് ദിനം അടുക്കുമ്പോള്‍, നിങ്ങളുടെ അസാധാരണ സേവനത്തിന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കും, നിങ്ങളുടെ കുടുംബത്തിനും, നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ എല്ലാവരും ചെയ്ത ത്യാഗങ്ങള്‍ എപ്പോഴും ബഹുമാനിക്കപ്പെടും, ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്; വാഷിംഗ്ടണില് വിമാനമിറങ്ങുമ്പോള്‍ ഒബാമ സൈനികരോട് പറയുന്നത് വീഡിയോയില്‍ കാണാം.യുഎസ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ച എല്ലാ സൈനികരെയും അവരുടെ സേവനത്തിന് നന്ദി പറയുന്നതിനും ഒബാമ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.
രാജ്യ തലസ്ഥാനത്തെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ വെറ്ററന്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി സര്‍വീസ് ഒരുക്കിയത് ഹോണര്‍ ഫ്‌ലൈറ്റ് നെറ്റ്വര്‍ക്കാണ്.