21, November, 2025
Updated on 21, November, 2025 39
വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയർ സൊഹ്റാൻ മംദാനിയും തമ്മിലുളള നിർണായക കൂടിക്കാഴ്‌ച ഇന്ന്.. വൈകുന്നേരം വൈറ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച
കൂടിക്കാഴ്ച്‌ചയ്ക്ക് മംദാനി അനുമതി തേടിയെന്നും വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ കൂടിക്കാഴ്‌ച നടത്തുമെന്നും ട്രംപ് വ്യക്‌തമാക്കി. കൂടിക്കാഴ്ചയ്ക്ക് തന്റെ സംഘം വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടെന്നും വോട്ടർമാർക്കു നൽകിയ വാഗ്ദാനത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും മംദാനി പറഞ്ഞു.
കൂടിക്കാഴ്‌ച സ്ഥിരീകരിച്ചുള്ള സമൂഹമാധ്യമ പോസ്‌റ്റിൽ ന്യൂയോർക്ക് നഗരത്തിന്റെ കമ്മ്യൂണിസ്‌റ്റ് മേയർ എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചത്.
ന്യൂയോർക്കിലെ ഉയർന്ന ജീവിതച്ചെലവിന് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ഒരു കാരണമാണെന്നു മംദാനി കൂട്ടിച്ചേർത്തു. ട്രംപുമായുള്ള ബന്ധം ന്യൂയോർക്ക് നഗരത്തിന്റെ വിജയത്തിന് നിർണായകമാണെന്ന് മംദാനി വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പിൽ മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.