അന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റ പരിഷ്‌ക്കരണത്തിന് ബ്രിട്ടണ്‍


22, November, 2025
Updated on 22, November, 2025 39


ലണ്ടന്‍: ബ്രിട്ടണിലെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുടിയേറ്റ പരിഷ്‌കരണത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. യു.കെ യില്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷിക്കാന്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും അവിടെ താമസിക്കണമെന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.


നിലവില്‍ അഞ്ചു വര്‍ഷം ബ്രിട്ടണില്‍ താമസിക്കുന്ന വിദേശികള്‍ക്ക് തുടര്‍ന്ന് സ്ഥിരതാമത്തിനായി അപേക്ഷിക്കാമെന്ന നിയമമാണ് ഉണ്ടായിരുന്നത്. ഈ നിയമം കൂടുതല്‍ കര്‍ശനമാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള രാജ്യന്തര കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അംഗീകാരം ലഭിക്കാന്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടി വരും.


പുതിയ ബില്ലിന്‍ പ്രകാരം കുറഞ്ഞ ശമ്പളമുള്ള ജോലിക്കാക്ക് സ്ഥിരതാമത്തിനുള്ള അര്‍ഹത ലഭിക്കാന്‍ 15 വര്‍ഷം വരെ കാത്തിരിക്കണം.എന്നാല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മുന്‍ നിര മേഖലയിലെ വിധഗ്ധര്‍, ഉയര്‍ന്ന വരുമാനക്കാര്‍, സംരംഭകര്‍ എന്നിവര്‍ക്ക് കുഞ്ഞ കാലയളവയാ അഞ്ചു വര്ഞഷമോ അതില്‍ കുറഞ്ഞ കാലാവധിയിലോ അപേക്ഷിക്കാവുന്ന ഫാസ്റ്റ്ട്രാക്ക് ഐഎല്‍ആറും ക്രമീകരിക്കുമെന്നറിയുന്നു. കുടിയേറ്റത്തിലെ മാറ്റങ്ങള്‍ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.


അപേക്ഷകന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാവരുതെന്നും വ്യക്തമായി ഇംഗ്ലീഷ് സംസാരിക്കണമെന്നുമുള്‍പ്പെടെയുള്ള വ്യവസ്ഥകളുമുണ്ട്.




Feedback and suggestions