റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും


28, November, 2025
Updated on 28, November, 2025 25


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡിസംബർ നാല്, അഞ്ച് തീയതികളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് ക്രെംലിനെ ഉദ്ദരിച്ച് റഷ്യൻ സ്റ്റേറ്റ് വാർത്ത ഏജൻസികൾ വെള്ളിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക പ്രസ്താവനയിൽ സന്ദർശനം സ്ഥിരീകരിച്ചു.



യാത്രക്കിടെ, പുടിൻ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തും. പ്രസിഡന്റ് ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും അദ്ദേഹത്തിന് വിരുന്ന് നൽകുകയും ചെയ്യും. ഇന്ത്യ-റഷ്യ നേതാക്കൾക്ക് ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യാനും അടുത്ത ഘട്ട സഹകരണത്തിനുള്ള ദിശ നിർണയിക്കാനും സന്ദർശനം ലക്ഷ്യമിടുന്നെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടക്കുക. പങ്കാളിത്തത്തിന്റെ അവസ്ഥയെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എണ്ണ ഇറക്കുമതി സംബന്ധിച്ചും ആയുധ ഇടപാടുക​​​ളെ കുറിച്ചുമുള്ള ചർച്ചകളും നടക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യ, റഷ്യ, ചൈന രാജ്യങ്ങളുടെ തന്ത്രപരമായ ഇടപെടലുക​െള കുറിച്ചും ചർച്ച നടക്കുമെന്നും പറയപ്പെടുന്നു




Feedback and suggestions