കേരളത്തിൽ പുതിയൊരു ധവളവിപ്ലവം : ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ


5, December, 2025
Updated on 5, December, 2025 50







ആലപ്പുഴ:  കേരളത്തിൽ പുതിയൊരു ധവള വിപ്ലവത്തിന് നേതൃത്വം കൊടുക്കുവാൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ നേതൃത്വം പദ്ധതി തയ്യാറാക്കുന്നു. "പുനർജ്ജനി - ഗ്രാമീണ വികസന പദ്ധതി" എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം പരമാവധി വീടുകളിൽ പശുക്കളെ വളർത്തി പാൽ ഉല്പാദിപ്പിക്കുക എന്നതാണ് പ്രധാന ഉദ്ദേശ ലക്ഷ്യം. അതിൽ നിന്നും ലഭിക്കുന്ന ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജൈവ പച്ചക്കറി കൃഷിയും അനുബന്ധമായി വികസിപ്പിക്കും. ചുരുക്കത്തിൽ കേരളത്തിന് ആവശ്യമായ ശുദ്ധമായ പാലും പച്ചക്കറികളും ഉല്ലാദിപ്പിക്കുക വഴി ജനങ്ങളുടെ ആരോഗ്യ സംരക്ഷണമാണ് ഉറപ്പാക്കപ്പെടുന്നത്. പുറമെ പതിനായിരക്കണക്കിന് സാധാരണക്കാർക്കും പ്രത്യേകിച്ച് വനിതകൾക്കും ഒരു സ്ഥിരവരുമാനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതിനു പുറമേ പാലിൽ നിന്നും പച്ചക്കറികളിൽ നിന്നും നിരവധി മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന സംയോജിത വ്യവസായ കേന്ദ്രങ്ങളും ഓരോ ജില്ലയിലും സ്ഥാപിക്കുവാനും HRPM പദ്ധതിയിടുകയാണ്.ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന പാലും പച്ചക്കറികളും മറ്റ് മൂല്യവർദ്ധിത ഉല്പന്നങ്ങളും വിപണനം ചെയ്യുവാനുള്ള സംവിധാനങ്ങളും HRPM -ൻ്റെ നേതൃത്വത്തിൽത്തന്നെ സംസ്ഥാനത്തുടനീളം സ്ഥാപിക്കപ്പെടുന്നതാണ്.വീടുകളിൽ പശുവളർത്താനും പച്ചക്കറി കൃഷി നടത്താനും താല്പര്യവും സൗകര്യവും ഉള്ളവർക്കാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എങ്കിലും ഇത്തരം പദ്ധതികളിൽ താല്പര്യമുള്ള എന്നാൽ

നിലവിൽ അതിന് സൗകര്യമില്ലാത്തവർക്കും, പ്രത്യേകിച്ച് നഗരങ്ങളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവർക്ക് വേണ്ടി രണ്ടാമതൊരു പദ്ധതിയും HRPM ആവിഷ്ക്കരിക്കുന്നുണ്ട്. ഇതിലൂടെ പ്രൊഫഷണലുകളേയും പുതുതലമുറയേയും ഈ മേഖലയിലേക്ക് കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഔപചാരികമായ പ്രഖ്യാപനവും പദ്ധതി വിശദീകരണവും വരുന്ന 2025 ഡിസംബർ 7 ന് ഞായറാഴ്ച ആലപ്പുഴയിൽ വെച്ച് നടക്കുന്ന ഹൌസ് ബോട്ട് പ്രോഗ്രാമായ LEARNERTAINMENT -ൽ വെച്ച് നടത്തുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ HRPM ൻ്റെ ജില്ല കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുകയോ താഴെ കൊടുത്തിരിക്കുന്ന ഓഫീസ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Prakash Chennithala, Founder & National President, HRPM


Shalmohanan. E. M

National Secretary General, HRPM 


 Raveendran Kannankai, 

National Treasurer, HRPM

Admin.Office. Secretary.HRPM

Ph: +91 99953 43297




Feedback and suggestions