തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്. ബുധനാഴ്ച കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ഇഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ വഴി ഹാജരാക്കാമെന്ന വീണയുടെ നിര്‍ദേശം തള്ളിയാണ് വീണ്ടും സമന്‍സ് നല്‍കിയത്.വൈദ്യ പരിശോധന വിവരങ്ങള്‍ ഉള്‍പ്പെടെ വീണ നല്‍കിയ മെയിലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് അഞ്ചു ദിവസം കൂടി സാവകാശം നല്‍കിയത്. തിങ്കളാഴ്ച്ചയോടെ കേസിലെ സുപ്രധാന രേഖകള്‍ എസ്എഫ്‌ഐഒ ഇഡിയ്ക്ക് കൈമാറും. സിഎംആര്‍എല്ലിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു കോടതി ഉത്തരവ്. സിഎംആര്‍എല്ലും വീണയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ 134 രേഖകളാണിത്. 2.78 ലക്ഷം രൂപ വേതനമായി ലഭിച്ചതിന് കരിമണല്‍ കമ്പനിയക്ക് വീണയുടെ കമ്പനി നല്‍കിയ പ്രത്യേക സേവനം എന്താണെന്ന തിലാണ് വിശദീകരണം നല്‍കേണ്ടിവരിക. കൂടാതെ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ നല്‍കിയ വായ്പയിലും കൃത്യമായി ഉത്തരം വേണ്ടിവരും.ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ടുപോകാനാണ് വീണയുടെ നീക്കമെന്നും ഇനിയും കോടതിയെ സമീപിച്ചേക്കാമെന്നും എസ്എഫ്‌ഐഒ കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.