തിരുവനന്തപുരം : തീരദേശ സംരക്ഷണ കൂട്ടായ്മ തിരമാലയുടെ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ലത്തീൻ കത്തോലിക്ക ഐക്യവേദി പ്രസിഡന്റ് അഡ്വ. ജെയിംസ് ഫെർണാണ്ടസുമായി തീരവും തീരദേശ ജനവും നേരിടുന്ന പ്രശ്നങ്ങളെ പറ്റി തിരമാല നേതാക്കൾ ചർച്ച നടത്തി. കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ജോസ്മോൻ, സംസ്ഥാന സെക്രട്ടറി തീരദേശത്തിന്റെ ശബ്ദം ജോൺ ബോസ്കോ ഡിക്രൂസ് ശംഖുമുഖം , പാർട്ടി വനിതാ വിഭാഗം അധ്യക്ഷ അഡ്വ . സുജ ലക്ഷ്മി, തിരമാല സംഘടനയുടെ സംസ്ഥാന കൺവീനർ സുരേഷ് കുമാർ, ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.