സിക്കിമിൽ സൈനിക ക്യാംപ് തകർന്നു മൂന്നുപേർ മരിച്ചു, ആറുപേരെ കാണാതായി

Three dead, six missing as army camp collapses in Sikkim
3, June, 2025
Updated on 3, June, 2025 24

സിക്കിമിൽ സൈനിക ക്യാംപ് തകർന്നു മൂന്നുപേർ മരിച്ചു, ആറുപേരെ കാണാതായി

കൊൽക്കത്ത: സിക്കിമിലെ ഛാത്തനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാംപ് തകർന്ന് മൂന്നുപേർ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. ഞായറാഴ്ച രാത്രി 7 മണിയോടെയുണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്.

മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തു. നിസ്സാര പരുക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തി. കാണാതായ ആറുപേരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ പരിശ്രമിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിക്കിമിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ആയിരത്തിലധികം വിനോദസഞ്ചാരികൾ വിവിധയിടങ്ങളിൽ കുടുങ്ങി.




Feedback and suggestions