സിറിയ മിസൈൽ വർഷിച്ചെന്ന് ഇസ്രയേൽ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

Israel warns of retaliation after Syria fires missile
4, June, 2025
Updated on 4, June, 2025 25

സിറിയ മിസൈൽ വർഷിച്ചെന്ന് ഇസ്രയേൽ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

കയ്റോ:  സിറിയ ഇസ്രയേലിലേക്ക്  പ മിസൈൽ വർഷിച്ചെന്ന് ഇസ്രയേൽ. സിറിയയ്ക്ക് എതിരേ  തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ഇസ്ര യേൽ  നല്കി. സിറിയയിൽ നിന്ന് ഇസ്രയേലിലേക്ക് രണ്ടു മിസൈലുകൾ വർഷിച്ചെന്നും തുറസായ പ്രദേശത്താണ് അവ പതിച്ചതെന്നും  ഇസയേൽ സൈന്യം ആരോപിച്ചു. 

ഇസ്രയേൽ പ്രാദേശീക സമയം  ചൊവ്വാഴ്ച്ച   വൈകുന്നേരം മിസൈലുകൾ വർഷിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനു നേരെയുള്ള എല്ലാ ഭീഷണിക്കും സിറിയൻ പ്രസിഡന്റ് അഹ്‌മദ് അശ്ശറാ നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും ശക്തമായ  മറുപടി നൽകുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി  കാറ്റ്സ് പറഞ്ഞു.  എന്നാൽ മിസൈൽ ആക്രമണത്തെ   കുറിച്ച് പ്രതികരിക്കാൻ സിറിയ തയാറായില്ല.

ദക്ഷിണ സിറിയയിലെ ധരായിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് സിറിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പീരങ്കി ഉപയോഗിച്ച് ദക്ഷിണ സിറിയയിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്‌ഥിരീകരിച്ചു. 




Feedback and suggestions