ഫോമാ ബൈലോ കമ്മിറ്റി അംഗ സംഘടനകളില്‍ നിന്നും ഭേദഗതികള്‍ ക്ഷണിക്കുന്നു

Foma Bylaws Committee invites amendments from member organizations
6, June, 2025
Updated on 6, June, 2025 37

ഫോമാ ബൈലോ കമ്മിറ്റി അംഗ സംഘടനകളില്‍ നിന്നും ഭേദഗതികള്‍ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക് : ഫോമയുടെ ഭരണഘടനയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ വേണ്ടി, ജോണ്‍ സി വര്‍ഗീസ് (സലിം) ചെയര്‍മാനായി പുനസംഘടിപ്പിച്ച ബൈലോ കമ്മിറ്റി, ഫോമാ അംഗ സംഘടനകളില്‍നിന്നും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. നിലവില്‍ ഉള്ള ബൈലോയില്‍ വരുത്തേണ്ട ഭേദഗതികള്‍ ഈ മാസം 30-നു മുന്‍പായി ബൈലോ കമ്മിറ്റിയെ അറിയിക്കണമെന്ന് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു.

സജി എബ്രഹാം (വൈസ് ചെയര്‍മാന്‍-ന്യൂയോര്‍ക്ക്), ജെ മാത്യു (ന്യൂയോര്‍ക്ക്), മാത്യു വൈരമന്‍ (ഹ്യൂസ്റ്റണ്‍), സിജോ ജയിംസ് (ടെക്‌സാസ് ), ബബ്ലു ചാക്കോ (സെക്രട്ടറി/ കോര്‍ഡിനേറ്റര്‍) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഇക്കാര്യത്തില്‍ എല്ലാ അംഗ സംഘടനകളുടെയും സഹകരണങ്ങള്‍ ബൈലോ കമ്മിറ്റിക്കു ഉണ്ടാകണമെന്നു ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

താഴെ കൊടുത്തിരിക്കുന്ന ഇമെയില്‍ ഐഡിയില്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയക്കാവുന്നതാണ്.

Fomaabylaw2025@gmail.com




Feedback and suggestions