കോഴിക്കോട് വീണ്ടും ഷിഗെല്ല; ലക്ഷണങ്ങളും പ്രതിരോധവും അറിയാം


23, March, 2026
Updated on 23, March, 2026 4


കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം ബാധിച്ച് മരണം. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗത്ത് ഷിഗെല്ല ബാധിച്ച് അങ്കണവാടി വിദ്യാർഥി (മൂന്നര വയസ്സ്)യാണ് മരിച്ചത്. ഇതിനുപിന്നാലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിക്കലിൽ 12 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 34 പേർക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്. ഇതിൽ കൂടുതൽ പേരും നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളാണ്.  എന്താണ് ഷിഗെല്ല ബാക്ടീരിയ?ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷി​ഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. പ്രധാനമായും വയറിളക്കത്തിലൂടെയാണ് ഈ രോഗം പ്രകടമാകുന്നത്. അഞ്ചു വയസിന് താഴെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവർക്കും ഷിഗെല്ല ബാധിക്കാം.പ്രധാന ലക്ഷണങ്ങൾബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. രോഗം ഗുരുതരമാകുമ്പോൾ രക്തത്തോടുകൂടിയ വയറിളക്കമാകും. സാധാരണഗതിയിൽ ഈ ലക്ഷണങ്ങൾ 7 ദിവസം വരെ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കില്ലെങ്കിലും അവരുടെ മലത്തിലൂടെ ബാക്ടീരിയകൾ മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്.രോഗം പകരുന്നത് എങ്ങനെ?ഷിഗെല്ല ബാക്ടീരിയകൾ ശരീരത്തിനുള്ളിൽ എത്തുമ്പോഴാണ് രോഗം ബാധിക്കുന്നത്. രോഗബാധിതനായ വ്യക്തിയുടെ മലവുമായി സമ്പർക്കമുണ്ടാകുന്നത് വഴി. ഉദാഹരണത്തിന്, രോഗമുള്ള കുട്ടിയുടെ ഡയപ്പർ മാറ്റിയ ശേഷം കൈകൾ ശരിയായി കഴുകാതിരുന്നാൽ ബാക്ടീരിയ പടരാം. ശുചിത്വമില്ലാത്ത രീതിയിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതിലൂടെ ബാക്ടീരിയ ഭക്ഷണത്തിൽ കലരാം. മലമൂത്രവിസർജനം വഴി മലിനമായ കുളങ്ങളിലോ കിണറുകളിലോ ഉള്ള വെള്ളം കുടിക്കുന്നതിലൂടെയോ അത്തരം വെള്ളത്തിൽ കുളിക്കുന്നതിലൂടെയോ രോഗം വരാം.എപ്പോൾ ഡോക്ടറെ കാണണം?മലത്തോടൊപ്പം രക്തം കാണുകയാണെങ്കിലോ, മാരകമായ വയറിളക്കം മൂലം ശരീരഭാരം കുറയുകയും തളർച്ച അനുഭവപ്പെടുകയും ചെയ്യുമ്പോഴോ, കടുത്ത പനി ഉണ്ടെങ്കിലോ, തുടർച്ചയായ ഛർദ്ദി മൂലം വെള്ളം പോലും കുടിക്കാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിലോ ഡോക്ടറെ കാണണം.കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഷിഗെല്ല ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അമിതമായ വയറിളക്കം മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് മാരകമായേക്കാം. ചെറിയ കുട്ടികളിൽ ഉയർന്ന പനിയോടൊപ്പം അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങൾ കാണാറുണ്ട്. അപൂർവ്വമായി ഈ ബാക്ടീരിയ രക്തകോശങ്ങളെ നശിപ്പിക്കുകയും വൃക്ക സ്തംഭനത്തിന് കാരണമാവുകയും ചെയ്യാം.പ്രതിരോധ മാർഗങ്ങൾഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് എങ്കിലും നന്നായി കഴുകുക.കുട്ടികളുടെ ഡയപ്പർ മാറ്റിയാൽ ഉടൻ കൈകൾ വൃത്തിയാക്കുകയും ഡയപ്പർ സുരക്ഷിതമായി മറവു ചെയ്യുകയും വേണം.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്തു നൽകരുത്.വാക്സിൻഷിഗെല്ലയെ പ്രതിരോധിക്കാന്‍ ഷിൻഗ്രിക്സ് വാക്‌സിനുകള്‍ ലഭ്യമാണ്. രണ്ട് മുതൽ ആറ് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് ഇത് നൽകുന്നത്. ഒരു ഡോസിന് ഏകദേശം 11,000 രൂപയാണ് വില. ബിബിസി ഹെൽത്ത് ചെക്ക് റിപ്പോർട്ടുകൾ പ്രകാരം ഷിൻഗ്രിക്സ് വാക്‌സിൻ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തടയാനും മറവിരോഗം കുറയ്ക്കാനും സഹായിക്കുന്നു.DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.




Feedback and suggestions