പാലക്കാട് : പുതുശേരി
പുതുശേരി മറുവക്കാട് കനത്ത ചൂടിൽ കുളത്തിലെ വളർത്തുമീനുകൾ ചത്തു പൊങ്ങി.മറുവക്കാട് സുമതി മുരളീധരൻ്റെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. നടുത്തറ പ്രകാശൻ്റെ ഉടമസ്ഥതയിലുള്ള കുളം ഇവർ പാട്ടത്തിനെടുത്താണ് മത്സ്യ കൃഷി നടത്തിയിരുന്നത്. മെയ് മാസത്തിൽ വിളവെടുക്കാൻ തയ്യാറായ കട്ല, റോഹു, തിലോപ്പിയ, മൃഗാല എന്നീ മത്സ്യങ്ങളാണ് ചത്തത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സുമതി മുരളീധരൻ പറഞ്ഞു. ഇവ കുളത്തിൽ നിന്നും മാറ്റാനുo പുതിയ കൃഷി ആരംഭിക്കാനു ചെലവുണ്ട് മികച്ച മത്സ്യ കർഷകയ്ക്കുള്ള അവാർഡ് ഒട്ടേറെ തവണ നേടിയായാ ളാണ് സുമതി സമാനമായ മറ്റിടങ്ങളിലും കനത്ത ചൂട് മത്സ്യകൃഷിയെ ബാധിച്ചിട്ടുണ്ട് ഫിഷറീസ്വകുപ്പ് പ്രതിരോധ മാർഗങ്ങളെരുക്കാൻ നടപടികളും ആരംഭിച്ചിട്ടുണ്ട്.