3, May, 2026
Updated on 3, May, 2026 44
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്.ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്തതാണിത്. അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കും.