ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി


5, June, 2026
Updated on 5, June, 2026 3



2025-26 സാമ്പത്തിക വർഷത്തിൽ (FY26) ഇന്ത്യ 7.7 ശതമാനം ജിഡിപി വളർച്ചയും, അവസാന പാദത്തിൽ (Q4) 7.8 ശതമാനം വളർച്ചയും കൈവരിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സന്തോഷം പങ്കുവെച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അന്തർലീനമായ കരുത്തിന്റെയും, സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ വിജയത്തിന്റെയും, 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്റെയും തെളിവാണ് ഈ വളർച്ചാ നിരക്കുകളെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.


രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം തുടരുന്നതിനായി സർക്കാർ മുൻഗണന നൽകുന്ന പ്രധാന കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. ജീവിതനിലവാരം ഉയർത്തൽ ആണ് അതിലെ ഏറ്റവും പ്രധാനം. ജനങ്ങളുടെ ജീവിതസൗകര്യം (Ease of Living) വർദ്ധിപ്പിക്കാനുള്ള നടപടികൾ തുടരും. വാണിജ്യ സൗഹൃദ അന്തരീക്ഷം, ബിസിനസ്സ് ചെയ്യുന്നതിനുള്ള സൗകര്യം (Ease of Doing Business) മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ ഊർജിതമാക്കും.കൂടാതെ രാജ്യത്തെ യുവാക്കൾക്കായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കുറിച്ചു. സാമ്പത്തിക വളർച്ചയുടെ ആക്കം തുടരുകയാണെന്നും, കൂടുതൽ ഉയരങ്ങളിലേക്ക് രാജ്യത്തെ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്ന സന്ദേശം.






Feedback and suggestions