Israel Military Apologizes: കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി; പ്രതിഷേധത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ഇസ്രയേൽ

Israel Military Apologizes
14, June, 2025
Updated on 14, June, 2025 23

Israel Military Apologizes: ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ക്ഷമ ചോദിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

Israel Military Apologizes: ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തെറ്റായി കാണിക്കുന്ന ഒരു ഭൂപടം പോസ്റ്റ് ചെയ്തതില്‍ ക്ഷാമപണം നടത്തി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയും വടക്കുകിഴക്കൻ ഇന്ത്യ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചുള്ള ഭൂപടം പോസ്റ്റ് ചെയ്തതിലാണ് ക്ഷമാപണം നടത്തിയത്.

ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടത്തിലായിരുന്നു ഈ തെറ്റ് വരുത്തിയത്.  ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ പുറത്തിറക്കിയ ഭൂപടം ഇന്ത്യയിൽ നിന്ന് എതിർപ്പുകൾ എത്തിയിരുന്നു.  

ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ക്ഷമ ചോദിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ കുറിച്ചു. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി നല്‍കിയത്.

ഇസ്രായേൽ സൈന്യം പങ്കിട്ട ഭൂപടം അനുസരിച്ച്, ഇന്ത്യയെ കൂടാതെ, റഷ്യ, ഉക്രെയ്ൻ, ചൈന, സുഡാൻ എന്നിവയുൾപ്പെടെ 15 രാജ്യങ്ങൾ ഇറാനിയൻ മിസൈലുകളുടെ പരിധിയിൽ വരുന്നു




Feedback and suggestions