Essays invited for the One Dollar for Language Award
14, June, 2025
Updated on 14, June, 2025 75
കേരളസർവകലാശാലയും അമേരിക്കൻ മലയാളീ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുമായി ചേർന്ന് നൽകുന്ന “ഭാഷയ്‌ക്കൊരു ഡോളർ” പുരസ്കരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കരം നൽകുന്നത്. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30 വരെയും 2023 ഡിസംബർ 1 മുതൽ 2024 നവംബർ 30 വരെയും ഉള്ള കാലയളവിൽ കേരളത്തിലെ വിവിധ സർവകാലാശാലകളിൽ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. 50,000/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സമ്മാനർഹമാകുന്ന പ്രബന്ധത്തിന്റെ മാർഗദർശിക്ക് 5000/- രൂപയും സമ്മനമായി നൽകും.അപേക്ഷകരുടെ പിഎച്ച്ഡി പ്രബന്ധങ്ങൾ മാർഗ്ഗദർശി സാക്ഷ്യപെടുത്തിയിരിക്കണം.
യൂണിവേഴ്വറ്റി തിരഞ്ഞെടുക്കുന്ന ഒരൂ വിദക്ത സമിതിയാണ് മൂല്യ നിർണയം നടത്തി വിജയികളെ തീഞ്ഞെടുക്കുന്നത്. പ്രബന്ധത്തിന്റെ ഒരു കോപ്പിയും പ്രബന്ധത്തിന്റെ സി.ഡിയും ആപേക്ഷക്കൊപ്പം സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജൂലൈ 7 ന് വൈകിട്ട് 5 മണി വരെ. അവാർഡിന് അർഹമാകുന്ന പ്രബന്ധം സർവകലാശാല പ്രസിദ്ധികരണ വിഭാഗം പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുന്നതാണ്. അപേക്ഷകൾ നേരിട്ടോ, തപാലിലോ ലഭിക്കേണ്ട വിലാസം : രജിസ്ട്രാർ , കേരളസർവകലാശാല, പാളയം , തിരുവനന്തപുരം -695034 . അവാർഡിന് അർഹമാകാത്ത പിഎച്ച്ഡി പ്രബന്ധങ്ങൾ അപേക്ഷകർക്ക് സർവകലാശാലയിൽ നിന്നും തിരികെ കൈപ്പറ്റാവുന്നതാണ്.
ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരത്തിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നത് മുൻ പ്രസിഡന്റ് ജോർജി വർഗീസ് ആണ്.