Kedarnath Helicopter crash: കേദാർനാഥിൽ നിന്ന് മടങ്ങിയ ഹെലികോപ്റ്റർ തകർന്നുവീണു, അപകടത്തിൽപ്പെട്ടത് ആറ് പേർ; രക്ഷാപ്രവർത്തനം ദുഷ്കരം

Kedarnath Helicopter crash
15, June, 2025
Updated on 15, June, 2025 26

Kedarnath Helicopter crash: മോശം കാലാവസ്ഥ മൂലമാണ് ഹെലികോപ്റ്റർ ദിശതെറ്റിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പറന്ന ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്റർ തകർന്ന് വീണു. ഗൗരികുണ്ഡിലെ വനപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഗുപ്തകാശിയിൽ നിന്ന് കേദാർനാഥിലേക്ക് പറന്നുയർന്ന ഹെലികോപ്റ്ററിൽ ആറ് യാത്രക്കാരും ഒരു പൈലറ്റുമുണ്ടായിരുന്നു.

മോശം കാലാവസ്ഥ മൂലമാണ് ഹെലികോപ്റ്റർ ദിശതെറ്റിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കേദാർനാഥ് താഴ്‌വരയിലുടനീളമുള്ള കാലാവസ്ഥ വളരെ മോശമാണെന്നാണ് റിപ്പോർട്ട്. കനത്ത മൂടൽമഞ്ഞും ശക്തമായ കാറ്റും കാരണം ഹെലികോപ്റ്ററിന് ദിശതെറ്റുകയായിരുന്നു. ഇതിനുശേഷം, ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു,

സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. ഹെലികോപ്റ്റർ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശം കൊടുംവനമായതിനാൽ ഉടനടി പുറത്തെത്തിക്കുന്നതിൽ വെല്ലുവിളികളേറെയാണ്.

തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.




Feedback and suggestions