ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ ആക്രമണം; ഹൈഫയിലെ മൂന്നിടങ്ങളിൽ മിസൈൽ പതിച്ചു

Iranian Missile Attack Causes Massive Destruction in Israel
16, June, 2025
Updated on 16, June, 2025 22

Iranian Missile Attack Causes Massive Destruction in Israel

ഇറാൻ–ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടു.

ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്. അതേസമയം, ടെഹ്റാനിലെ ഒരു സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം ഇറാൻ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വിമാനത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. മഷ്ഹാദ് വിമാനത്താവളത്തിലാണ് ആക്രമണം. ഇസ്രായേലിൽ നിന്ന് ഏകദേശം 2,300 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ഇറാനിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഇസ്രയേൽ വ്യോമസേന നടത്തിയ ഏറ്റവും ദൈർഘ്യമേറിയ വ്യോമാക്രമണമാണിത്.

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചു. ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളായ ടെഹ്റാനിലെ മെഹ്റാബാദ് ,കാരജ്, ഇമാം ഖൊമെനി എന്നിവിടങ്ങൾ ആക്രമിക്കപ്പെട്ടു.ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും നിർത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി വ്യക്തമാക്കിയിരുന്നുവെങ്കിലും ലോകരാജ്യങ്ങളുടെ അഭ്യർഥനകൾ തള്ളി ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിക്കുകയാണ്.





Feedback and suggestions